ബസില്‍ കഞ്ചാവ് കടത്ത്; 2 യുവാക്കള്‍ അറസ്റ്റില്‍

നീലേശ്വരം: (www.kasargodvartha.com 02.07.2019) ബസില്‍ കഞ്ചാവ് കടത്തുകയായിരുന്ന രണ്ട് യുവാക്കളെ എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു. ചെറുവത്തൂര്‍ സ്വദേശികളായ കെ വി ഷിജിത്ത് (28), ടി ഉമേഷ് (29) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഇവരില്‍ നിന്നും 250 ഗ്രാം വീതം കഞ്ചാവ് പിടിച്ചെടുത്തു. തിങ്കളാഴ്ച വൈകിട്ട് 5.45 മണിയോടെയാണ് സംഭവം.

ഡ്രൈഡേ ആയതിനാല്‍ നീലേശ്വരം ബസ് സ്റ്റാന്‍ഡ് പരിസരത്ത് പട്രോളിംഗ് നടത്തുകയായിരുന്നു എക്‌സൈസ് സംഘം. കാസര്‍കോട്ട് നിന്ന് കണ്ണൂരിലേക്ക് പോകുന്ന കെ എസ് ആര്‍ ടി സി ബസില്‍ സംശയാസ്പദമായി കണ്ടതിന്റെ അടിസ്ഥാനത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ സി കെ അഷ്റഫ്, സി ബാബു പ്രസാദ് എന്നിവര്‍ ബസില്‍ കയറി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.

സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജിജിത് കുമാര്‍, നിഷാദ് പി നായര്‍, പി ബാബു, സി സിജിന്‍, പി പ്രശാന്ത്, ഡ്രൈവര്‍ എം വി പ്രദീപന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, arrest, Ganja, Ganja seized, Youth, 2 arrested with Ganja
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?