ഇന്ത്യയുടെ അഭിമാന ദൗത്യം ചന്ദ്രയാന്‍ 2 വിക്ഷേപണം മാറ്റിവച്ചു; സാങ്കേതിക തകരാറു കണ്ടെത്തിയത് വിക്ഷേപണത്തിന് 56 മിനുട്ട് ബാക്കിയുള്ളപ്പോള്‍, പുതിയ തീയതി ഉടന്‍ പ്രഖ്യാപിക്കും
ശ്രീഹരിക്കോട്ട: (www.kvartha.com 15.07.2019) ഇന്ത്യയുടെ അഭിമാന ദൗത്യം ചന്ദ്രയാന്‍ 2 ന്റെ വിക്ഷേപണം മാറ്റിവച്ചതായി ഐഎസ്ആര്‍ഒ അറിയിച്ചു. വിക്ഷേപണത്തിന് 56 മിനുട്ട് ബാക്കിയുള്ളപ്പോഴാണ് സാങ്കേതിക തകരാറു കണ്ടെത്തിയത്. കൗണ്ട്ഡൗണ്‍ നിര്‍ത്തിവച്ച് വിക്ഷേപണം മാറ്റിവച്ചതായി ഐഎസ്ആര്‍ഒ അറിയിക്കുകയായിരുന്നു. വിക്ഷേപണത്തിനുള്ള പുതിയ തീയതി തീരുമാനിച്ചിട്ടില്ല. ഇത് പിന്നീട് അറിയിക്കുമെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കി.
രാജ്യം ആവേശത്തോടെ കാത്തിരുന്ന ദൗത്യത്തിന്റെ സാങ്കേതിക തകരാര്‍ മൂലമാണ് കൗണ്ട് ഡൗണ്‍ നിര്‍ത്തി വച്ചത്. ഇതോടെയാണ് വിക്ഷേപണം മാറ്റിവച്ചത്. ക്രയോജനിക് ഘട്ടത്തില്‍ ഇന്ധനം നിറയക്കുന്നതുള്‍പ്പെടെയുള്ള പ്രക്രിയകള്‍ പൂര്‍ത്തിയായതായിരുന്നു. ലോകത്ത് ഇതേവരെയുണ്ടായ ഏറ്റവും ചിലവ് കുറഞ്ഞ ചാന്ദ്രദൗത്യമാണ് ഇന്ത്യയുടെ ചന്ദ്രയാന്‍ 2 വിക്ഷേപണം.
978 കോടി രൂപയാണ് ദൗത്യത്തിന്റെ ആകെ ചിലവ്. ഇതില്‍ 603 കോടി രൂപ ചന്ദ്രയാന്‍ രണ്ടിന്റെയും 375 കോടി രൂപ ജിഎസ്എല്‍വി വിക്ഷേപണവാഹനത്തിന്റെയും ചിലവാണ്. മിക്ക ഹോളിവുഡ് സയന്‍സ് ഫിക്ഷന്‍, ആക്ഷന്‍ ത്രില്ലര്‍ സിനിമകളെക്കാള്‍ കുറഞ്ഞ ചെലവാണ് ചന്ദ്രയാന്‍ ദൗത്യത്തിന്റേതെന്ന് ചുരുക്കം. പുലര്‍ച്ചെ 2.51ന് ആയിരുന്നു വിക്ഷേപണം നടത്താന്‍ തീരുമാനിച്ചിരുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, News, Technology, ISRO, Chandrayan 2 mission; Launch called off due to technical snag; Revised dates at least 10 days away

Powered by Info News For You

Comments
Post a Comment