മിര്‍ഖാത്തുല്‍ ഉലൂം ഹയര്‍ സെക്കണ്ടറി മദ്രസ: 'എക്സ്പ്ലോര്‍-19' പ്രകാശനം ചെയ്തു
ആരിക്കാടി കുന്നില്‍ (www.evisionnews.co): മിര്‍ഖാത്തുല്‍ ഉലൂം ഹയര്‍ സെക്കണ്ടറി മദ്രസ എസ്.കെ.എസ്.ബി.വിയും സ്റ്റാഫ് കൗണ്‍സിലിംഗ് സംയുക്തമായി ഒരുവര്‍ഷം സംഘടിപ്പിക്കുന്ന വിവിധതരം പദ്ധതികളും മത്സരങ്ങളും പ്രകാശനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറിയും കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസിയുമായ പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ എക്സ്പ്ലോര്‍ -19ന്റെ ഔദ്യോഗിക പ്രകാശന കര്‍മം നിര്‍വഹിച്ചു. ചടങ്ങില്‍ മാലിക് ദീനാര്‍ ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി, ജമാഅത്ത് സെക്രട്ടറി എ.കെ മുഹമ്മദ്, മദ്രസ സദര്‍ പി.എച്ച് അസ്ഹരി ആദൂര്‍, ബഷീര്‍ ദാരിമി പുണ്ടൂര്‍, എ.കെ ആരിഫ്, തസ്ലിം ആരിക്കാടി, ഉമ്മര്‍, എ.കെ തസ്രീഫ്, അഷ്ഫാഖ് ആരിക്കാടി, ബിലാല്‍ ആരിക്കാടി, മിസ്ബാഹുറഹ്മാന്‍, അംറാസ് ആരിക്കാടി തുടങ്ങി സംബന്ധിച്ചു.
Powered by Info News For You
Comments
Post a Comment