പ്രണയം; ഗുജറാത്തില്‍ ദുരഭിമാനക്കൊല; 17കാരനായ മുസ്ലീംയുവാവിനെ തല്ലിക്കൊന്നു
ബോറിദ്ര: (www.kvartha.com 28.07.2019) ആദിവാസി പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരില്‍ 17കാരനായ മുസ്ലീംയുവാവിനെ സംഘംചേര്‍ന്ന് അടിച്ചുക്കൊന്നു. ജഗതീയ തെഹ്‌സില്‍ സ്വദേശി ഫൈസ്(17)നെയാണ് ഗുജറാത്തിലെ ബോറിദ്ര ഗ്രാമത്തില്‍ കൊലപ്പെടുത്തിയത്. ആദിവാസി പെണ്‍കുട്ടിയെ പ്രണയിച്ചു എന്ന കുറ്റത്തിന് പന്ത്രണ്ടോളം പേര്‍ ചേര്‍ന്ന് പൈപ്പും വടിയും കൊണ്ട് ആക്രമിക്കുകയായിരുന്നു. ക്രൂരമായ മര്‍ദനത്തില്‍ അവശനായ യുവാവ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ബുധനാഴ്ച സുഹൃത്തുക്കള്‍ക്കൊപ്പം അങ്കലേഷ്വറിലേക്ക് പോയ ഫൈസിനെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് വിവരം അറിയുന്നത്. വീട്ടുക്കാര്‍ അങ്കലേഷ്വറിലെത്തിയപ്പോള്‍ അടിയേറ്റ് അവശനായി കിടക്കുന്ന ഫൈസിനെയാണ് കണ്ടത്. പെണ്‍കുട്ടിയോടുള്ള ബന്ധത്തിന്റെ പേരില്‍ സംഘം ചേര്‍ന്ന് ആക്രമിച്ചു എന്നാണ് ഫൈസിസിന്റെ പിതാവ് മുഹമ്മദ് സുല്‍ത്താന്‍ അബ്ദുള്‍ ഖുറേഷി പോലീസിനോട് പറഞ്ഞത്.
കരളിനും വാരിയെല്ലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ ഫൈസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംഭവത്തില്‍ പ്രതികള്‍ക്കായുള്ള അന്വേഷണം തുടങ്ങിയതായി ജഗതീയ പോലീസ് പറഞ്ഞു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, India, Gujarat, Love, Death, Muslim, Tribal Women, Justice, Police, hospital, Treatment, 17-year-old Muslim youth beaten to death over affair with tribal girl
Powered by Info News For You

Comments
Post a Comment