കണ്ണൂരില്‍ നിന്നും ഹജ്ജ് എംബാര്‍ക്കേഷന്‍ അടുത്തവര്‍ഷം പ്രതീക്ഷിക്കാമെന്ന് മന്ത്രി ജലീല്‍; നെടുമ്പാശ്ശേരിയില്‍ ഹജ്ജ് ക്യാംപിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു, ആദ്യ വിമാനം ഞായറാഴ്ച, 17 വരെ നെടുമ്പാശ്ശേരിയില്‍ നിന്നും എട്ട് സര്‍വീസുകള്‍

കൊച്ചി: (www.kvartha.com 14.07.2019) കണ്ണൂരില്‍ നിന്ന് അടുത്ത വര്‍ഷത്തോട് കൂടി ഹജ്ജിന്റെ എംബാര്‍ക്കേഷന്‍ അനുവദിക്കാന്‍ ശ്രമിക്കുമെന്ന് മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. നെടുമ്പാശ്ശേരിയില്‍ ഹജ്ജ് ക്യാംപിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നെടുമ്പാശ്ശേരിയില്‍ നിന്നുള്ള ആദ്യ വിമാനം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് പുറപ്പെടും. ഞായറാഴ്ച മുതല്‍ 17 വരെ എട്ടു സര്‍വീസുകളാണ് ഉണ്ടാവുക. ഈ വര്‍ഷം നെടുമ്പാശ്ശേരിയില്‍ നിന്ന് ഹജ്ജിനായി പുറപ്പെടുന്നത് 2,740 തീര്‍ഥാടകരാണ്.


സംസ്ഥാനത്ത് നെടുമ്പാശ്ശേരിയെ കൂടാതെ കരിപ്പൂരൂം ഇത്തവണ ഹജ്ജ് എംബാര്‍കേഷന്‍ അനുവദിച്ചിട്ടുണ്ട്. കരിപ്പൂര്‍ വഴി യാത്രയാകുന്നത് പതിനൊന്നായിരം പേരാണ്. അടുത്ത വര്‍ഷം ഈ സൗകര്യം കണ്ണൂരില്‍ നിന്ന് ഒരുക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, റോജി എം ജോണ്‍, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Hajj, Air Plane, Kochi, Gulf, K.T Jaleel, Nedumbassery Airport, Minister, kt jaleel says haj embarkation will be in kannur next year


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?