കഞ്ചാവ് മാഫിയയെ കുറിച്ച് പോലീസിന് വിവരം നല്‍കി; 17കാരനെ അമ്മയുടെ മുന്നില്‍ വെച്ച് ക്രൂരമായി വെട്ടിപ്പരിക്കേല്‍പിച്ചു; വിളിച്ചത് ചേട്ടന്‍, ശിക്ഷ അനുഭവിക്കേണ്ടി വന്നത് അനുജന്
ആലപ്പുഴ: (www.kvartha.com 03.07.2019) കഞ്ചാവ് മാഫിയയെ കുറിച്ച് പോലീസിന് വിവരം നല്‍കിയതിന് 17കാരനെ അമ്മയുടെ മുന്നില്‍ വെച്ച് ക്രൂരമായി വെട്ടിപ്പരിക്കേല്‍പിച്ചു. കൃഷ്ണപുരത്ത് കഴിഞ്ഞദിവസമാണ് ഞെട്ടിപ്പിക്കുന്ന സംഭവം. തിങ്കളാഴ്ച അര്‍ധരാത്രിയോടെ വീട്ടിലെത്തിയ പതിനഞ്ചിലധികം വരുന്ന അക്രമി സംഘം അമ്മയുടെ മുന്നിലിട്ട് മകനെ വെട്ടിപ്പരിക്കേല്‍പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പതിനേഴുകാരനായ വിദ്യാര്‍ഥിയെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൈകളിലും ഇടതു കാലിലുമായി വടിവാളുകൊണ്ടുള്ള നാല് വെട്ടേറ്റിട്ടുണ്ട്. രണ്ടുപേര്‍ പിടിച്ചുനിര്‍ത്തി പുറംഭാഗത്തും വെട്ടി. ആഴത്തിലുള്ള അഞ്ച് മുറിവുകളാണ് വിദ്യാര്‍ഥിയുടെ ശരീരത്തിലുള്ളത്. ഇതിനു പുറമേ മര്‍ദനവുമേറ്റു. പ്രതികള്‍ക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചു.
കഞ്ചാവ് സംഘത്തെക്കുറിച്ച് പോലീസിന് വിവരം നല്‍കിയ മൂത്ത സഹോദരനെ തേടി വീട്ടിലെത്തിയ സംഘത്തിന് മുന്നില്‍ പതിനേഴുകാരനായ അനുജന്‍ അകപ്പെടുകയായിരുന്നു. ഒടുവില്‍ കായംകുളം പോലീസ് എത്തിയാണ് വിദ്യാര്‍ഥിയെ ആശുപത്രിയില്‍ എത്തിച്ചത്.
പ്രതികളില്‍ ചിലരെ കണ്ടാല്‍ തിരിച്ചറിയുമെന്ന് വെട്ടേറ്റ വിദ്യാര്‍ഥി പോലീസിനോട് പറഞ്ഞു. അതേസമയം കായംകുളം ഭാഗത്ത് ഗുണ്ടാസംഘങ്ങളുടെ വിളയാട്ടം തുടര്‍ന്നിട്ടും അമര്‍ച്ചചെയ്യാന്‍ പോലീസിനു കഴിയുന്നില്ലെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Ganja mafia attacked youth for giving information about them to police, Alappuzha, News, Local-News, Crime, Criminal Case, Police, Injured, Hospital, Treatment, Kerala.

Powered by Info News For You

Comments
Post a Comment