പോലീസിനെതിരായ പരാതികളും അക്രമ സംഭവങ്ങളും വര്‍ധിച്ചു: പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി, എസ്‌ഐ മുതല്‍ അഡീഷണല്‍ എസ്പി വരെയുള്ള ഉദ്യോഗസ്ഥര്‍ വീഡിയോ കോണ്‍ഫറസ് വഴിയും മറ്റുള്ളവര്‍ നേരിട്ടും പങ്കെടുക്കും, യോഗം ജൂലൈ 16 ന്
തിരുവനന്തപുരം: (www.kvartha.com 10.07.2019) പോലീസിനെതിരായ പരാതികളും അക്രമ സംഭവങ്ങളും വര്‍ധിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനത്തെ മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥരുടേയും യോഗം വിളിച്ചു. യോഗത്തില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ മുതല്‍ ഡിജിപി വരെയുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുക്കണം. ജൂലൈ 16-നാണ് മുഖ്യമന്ത്രി വിളിച്ച യോഗം.
പോലീസിനെതിരായ പരാതികള്‍ അടുത്ത കാലത്തായി കുടിവരികയാണ്. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി പോലീസുദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. നെടുങ്കണ്ടം കസ്റ്റഡി മരണമടക്കമുള്ള സംഭവങ്ങളെ തുടര്‍ന്ന് സംസ്ഥാന പോലീസ് സേനയും സര്‍ക്കാരും പ്രതിരോധത്തിലായിരിക്കുകയാണ്. കേരളാ പോലീസിനെതിരെ ശക്തമായ വിമര്‍ശനം ഉണ്ടായിരുന്നു. ഇതിനിടെയാണ് മുഖ്യമന്ത്രി നേരിട്ട് ഉദ്യോഗസ്ഥരുമായി സംവദിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
ജൂലൈ 16-ന് തിരുവനന്തപുരത്താണ് യോഗം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. യോഗത്തില്‍ ഡിജിപി മുതല്‍ എസ്പിമാര്‍ വരെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തണം എന്നാണ് നിര്‍ദേശം. എസ്‌ഐമാര്‍ മുതല്‍ അഡീഷണല്‍ എസ്പിമാര്‍ വരെയുള്ള ഉദ്യോഗസ്ഥര്‍ വീഡിയോ കോണ്‍ഫറസ് വഴിയും മറ്റുള്ളവര്‍ നേരിട്ടും യോഗത്തില്‍ പങ്കെടുക്കണം എന്നാണ് അറിയിച്ചിട്ടുള്ളത്. മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, Police, Officer, Video, Conference, Thiruvananthapuram, Pinarayi vijayan, Crime, Chief Minister announced Police officers meeting

Powered by Info News For You

Comments
Post a Comment