സ്‌പൈസ് ജെറ്റ് വിമാനം റണ്‍വെയില്‍ നിന്ന് തെന്നിമാറി, 16 പേര്‍ മരിച്ചു, ട്രാക്കുകള്‍ വെള്ളത്തില്‍ മുങ്ങിയതോടെ ദീര്‍ഘദൂര ട്രെയിനുകള്‍ റദ്ദാക്കി; മുംബൈയില്‍ കനത്ത മഴ തുടരുന്നു

മുംബയ്: (www.kvartha.com 02.07.2019) മുംബൈയില്‍ കനത്ത മഴ തുടരുന്നു. മഴക്കെടുതിയില്‍ 16 പേര്‍ മരിച്ചു. മുംബയിലും സമീപ നഗരമായ താനെയിലും മതിലുകള്‍ ഇടിഞ്ഞ് 16 പേര്‍ മരിച്ചു. സ്‌പൈസ് ജെറ്റ് വിമാനം റണ്‍വെയില്‍ നിന്ന് തെന്നിമാറി. ട്രാക്കുകള്‍ വെള്ളത്തില്‍ മുങ്ങിയതോടെ ദീര്‍ഘദൂര ട്രെയിനുകളടക്കം റദ്ദാക്കി. മുംബൈയില്‍ ഇറങ്ങിയ ജയ്പുര്‍ - മുംബയ് വിമാനമാണ് റണ്‍വെയില്‍ നിന്ന് തെന്നി മാറിയത്. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച രാത്രി 11.45 നാണ് സ്‌പൈസ് ജെറ്റിന്റെ എസ് ജി 6237 വിമാനം റണ്‍വേയില്‍ നിന്ന് തെന്നി മാറിയത്. സംഭവത്തെത്തുടര്‍ന്ന് വിമാനത്താവളത്തിലെ പ്രധാന റണ്‍വെ താല്‍ക്കാലികമായി അടച്ചിട്ടു.

ചൊവ്വാഴ്ച പുലര്‍ച്ചെ കിഴക്കന്‍ മലാഡിലാണ് ആദ്യ ദുരന്തം ഉണ്ടായത്. മലാഡിലെ കുരൂര്‍ ഗ്രാമത്തില്‍ മതില്‍ തകര്‍ന്ന് 13 പേരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ നാലുപേരെ ശതാബ്ദി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ച് പേര്‍ കുടുങ്ങിക്കിടക്കുകയാണെന്ന് സംശയമുള്ളതായി അധികൃതര്‍ വ്യക്തമാക്കി. ചെരിഞ്ഞ പ്രദേശത്ത് കുടിലുകള്‍ക്ക് നിര്‍മിച്ച താങ്ങുമതിലാണ് തകര്‍ന്നത്. അഗ്‌നിശമന സേനയും ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാപ്രവര്‍ത്തനം നടത്തി.

സമീപ സ്ഥലമായ താനെയിലെ കല്യാണില്‍ സ്‌കൂള്‍ മതില്‍ വീടുകള്‍ക്കുമേല്‍ ഇടിഞ്ഞ് വീണു. ഇവിടെ മൂന്നു വയസുകാരനടക്കം മൂന്ന് പേര്‍ മരിച്ചു. കനത്ത മഴയെ തുടര്‍ന്ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്ചയും അവധി നല്‍കിയിട്ടുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, Mumbai, Air Plane, spice jet, Rain, Train, Death, Mumbai rains: SpiceJet plane overshoots Mumbai runway, flights diverted. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?