16കാരിയെ 16 മാസം കൂട്ടമാനഭംഗത്തിനിരയാക്കി; 16കാരന്‍ ഉള്‍പ്പെടെ 6 പേര്‍ അറസ്റ്റില്‍; അറസ്റ്റിലായവരില്‍ അച്ഛനും മകനും
ഭോപ്പാല്‍: (www.kvartha.com 22.07.2019) 16കാരിയെ 16 മാസം കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തില്‍ 16കാരന്‍ ഉള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. അമ്പതുകാരനായ കേറ്ററിങ് കരാറുകാരനും നിയമവിദ്യാര്‍ഥിയായ മകനും ഉള്‍പ്പെടെയുള്ള നാലു പേരാണ് അറസ്റ്റിലായത്. ശനിയാഴ്ചയാണ് പ്രതികളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. അതേസമയം പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ തിരിച്ചറിയുമെന്നതിനാല്‍ പ്രതികളുടെ ആരുടെയും പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
2018 മാര്‍ച്ചില്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ മാതാവിന്റെ മരണത്തെ തുടര്‍ന്നു പെണ്‍കുട്ടിക്കു പഠനം ഉപേക്ഷിക്കേണ്ടി വന്നിരുന്നു. തുടര്‍ന്ന് പിതാവിനും സഹോദരിക്കുമൊപ്പമാണ് പെണ്‍കുട്ടി കഴിഞ്ഞിരുന്നത്. കച്ചവട സ്ഥാപനത്തില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്ന പിതാവ് വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് അയല്‍വാസിയായ കേറ്ററിങ് കരാറുകാരന്‍ കുട്ടികളെ നോക്കാന്‍ വേണ്ടി പെണ്‍കുട്ടിയെ വീട്ടിലേക്കു വിളിപ്പിച്ചു. ഇതിനായി ഇയാള്‍ പ്രതിഫലം നല്‍കുകയും ചെയ്തു.
ഇങ്ങനെ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇയാള്‍ പെണ്‍കുട്ടിയുമായി കൂടുതല്‍ അടുപ്പത്തിലാകുകയും ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാട്ടി വിവിധ സന്ദര്‍ഭങ്ങളില്‍ മാനഭംഗപ്പെടുത്തുകയുമായിരുന്നു. ഇക്കാര്യം പുറത്തു പറയുമെന്നു ഭീഷണിപ്പെടുത്തിയാണ് നിയമവിദ്യാര്‍ഥിയായ 23കാരനായ മകന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

ഒടുവില്‍ സഹപാഠിയെ വിവരം അറിയിക്കാനായി പെണ്‍കുട്ടി കരാറുകാരന്റെ മരുമകനായ പതിനാറുകാരനില്‍നിന്ന് മൊബൈല്‍ ഫോണ്‍ കടം വാങ്ങി. തുടര്‍ന്ന് ഇയാളും സഹോദരനും പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും മാനഭംഗപ്പെടുത്തുകയും ചെയ്തെന്നു പോലീസ് പറഞ്ഞു. 50കാരനും 16 കാരനും 18കാരനുമെല്ലാം കേസിലെ പ്രതികളാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
വിവരം അറിഞ്ഞ സമീപവാസികളായ രണ്ടു പേര്‍ കൂടി പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി അന്വേഷണത്തില്‍ തെളിഞ്ഞു. ഒടുവില്‍ പെണ്‍കുട്ടിയുടെ പിതാവ് വിവരം അറിഞ്ഞ് പോലീസിന്റെ സഹായം തേടുകയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ പ്രായപൂര്‍ത്തിയാകാത്ത 6,794 പെണ്‍കുട്ടികളാണ് മധ്യപ്രദേശില്‍ പീഡിപ്പിക്കപ്പെട്ടതെന്ന് ബാലാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്‍ഡോറിലാണ് ഏറെ കേസുകളും റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Madhya Pradesh Teen molested For Over A Year By 6 Including Minor, Say Cops, Bhopal, News, Local-News, Madhya Pradesh, Police, Arrested, Compensation, Molestation, Crime, Criminal Case, National.

Powered by Info News For You

Comments
Post a Comment