ലോകകപ്പിലുടനീളം ഭാര്യയെ ഒപ്പം കൂട്ടിയത് ക്യാപ്റ്റന്റേയും കോച്ചിന്റേയും അനുമതിയില്ലാതെ; 15 ദിവസത്തിലധികം കുടുംബാംഗങ്ങളെ കൂടെ താമസിപ്പിക്കണമെങ്കില്‍ പ്രത്യേക അനുമതി വേണം, മുതിര്‍ന്ന ഇന്ത്യന്‍ താരത്തിനെതിരെ ബിസിസിഐ അന്വേഷണത്തിന് സാധ്യത

ന്യൂഡല്‍ഹി: (www.kvartha.com 21.07.2019) ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മുതിര്‍ന്നതാരം ലോകകപ്പിലുടനീളം ഭാര്യയെ കൂടെ താമസിപ്പിച്ചത് ക്യാപ്റ്റന്റേയും കോച്ചിന്റേയും അനുമതിയില്ലാതെയെന്ന് റിപ്പോര്‍ട്ട്. കുടുംബാംഗങ്ങളെ കൂടെ നിര്‍ത്താനുള്ള ബിസിസിഐയുടെ നിബന്ധനകള്‍ക്ക് വിരുദ്ധമാണ് ഇത്. സാധാരണയായി 15 ദിവസത്തിലധികം കുടുംബാംഗങ്ങളെ കൂടെ താമസിപ്പിക്കണമെങ്കില്‍ ക്യാപ്റ്റന്റെയും കോച്ചിന്റെയും അനുമതി ആവശ്യമുണ്ട്.


ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മുതിര്‍ന്നതാരം ഭാര്യയെ കൂടെ താമസിപ്പിക്കാന്‍ ബിസിസിഐയോട് അനുമതി തേടിയിരുന്നു. എന്നാല്‍ അനുമതി നിഷേധിക്കപ്പെട്ടിട്ടും ഭാര്യയെ കൂടെ താമസിപ്പിച്ചു എന്നതാണ് റിപ്പോര്‍ട്ട്.

പ്രധാന പരമ്പരകള്‍ക്കിടെ 15 ദിവസം ഭാര്യയെ കൂടെ താമസിപ്പിക്കാന്‍ ഭരണസമിതി അനുമതി നല്‍കാറുണ്ട്. ഈ നിയമം ലംഘിച്ച് ലോകകപ്പിലുടനീളം ഭാര്യയെ കൂടെ താമസിപ്പിച്ച താരത്തിനെതിരേ ബി.സി.സി.ഐ അന്വേഷണം വന്നേക്കുമെന്നാണ് സൂചന.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Cricket, Sports, News, ICC, World Cup, India, National, BCCI, Family, Senior Indian cricketer under scanner for flouting 'family clause'


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?