ആ നഗ്‌ന രംഗത്തില്‍ വൃത്തികേടോ ആഭാസമോ ഇല്ല, 'ആടൈ' സിനിമയെ പ്രേക്ഷകര്‍ നല്ല മനസ്സോടെ സ്വീകരിക്കുമെന്ന് വിശ്വാസവും ഉറപ്പുമുണ്ടെന്ന് അമല പോള്‍; ചിത്രീകരണത്തിനെത്തിയത് മാതാപിതാക്കളുടെ പൂര്‍ണ സമ്മതത്തോടെ, കൂടെയുണ്ടായിരുന്നത് 15 പേര്‍ മാത്രമെന്നും പ്രിയതാരം

ചെന്നൈ: (www.kvartha.com 18.07.2019) ആ നഗ്‌ന രംഗത്തില്‍ വൃത്തികേടോ ആഭാസമോ ഇല്ല, 'ആടൈ' സിനിമയെ പ്രേക്ഷകര്‍ നല്ല മനസ്സോടെ സ്വീകരിക്കുമെന്ന് വിശ്വാസവും ഉറപ്പുമുണ്ടെന്ന് നടി അമല പോള്‍. ആടൈയില്‍ നഗ്നയായി അഭിനയിച്ചതില്‍ തനിക്ക് ഒരു വിഷമവുമില്ലെന്നാണ് നടി പറഞ്ഞത്. ഈ ചിത്രത്തിലെ നഗ്‌നരംഗങ്ങള്‍ ചിത്രീകരിക്കുന്ന സമയത്ത് 15 പേര്‍ മാത്രമാണ് അടുത്തുണ്ടായതെന്ന് താരം പറഞ്ഞിരുന്നു.

മാതാപിതാക്കളുടെ പൂര്‍ണ സമ്മതത്തോടെയാണ് താന്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തിതെന്നും ഷൂട്ടിങ് സമയത്തെ ആദ്യദിവസം പേടിയും അസ്വസ്ഥതയും ഉണ്ടായെങ്കിലും പെട്ടെന്ന് തന്നെ അതൊക്കെ വിട്ടൊഴിഞ്ഞുവെന്നും നടി വെളിപ്പെടുത്തി.

Chennai, News, National, Actor, Cinema, Entertainment, Director, Aadai movie of Amala Paul

ജൂലൈ 19നാണ് രത്നകുമാര്‍ സംവിധാനം ചെയ്ത ത്രില്ലര്‍ സ്വഭാവമുളള ആടൈ റിലീസിന് തയാറെടുക്കുന്നത്. വയലന്‍സ് രംഗങ്ങളുടെ അതിപ്രസരം കാരണം സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് നല്‍കിയത്.

Keywords: Chennai, News, National, Actor, Cinema, Entertainment, Director, Aadai movie of Amala Paul


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?