അഫ്ഗാനില്‍ കാര്‍ബോംബ് സ്‌ഫോടനം; സുരക്ഷാ ജീവനക്കാരുള്‍പ്പെടെ 14 മരണം


കാബൂള്‍: (www.kvartha.com 08.07.2019) അഫ്ഗാനിലെ കാര്‍ബോംബ് സ്‌ഫോടനത്തില്‍ എട്ട് സുരക്ഷാ ജീവനക്കാരുള്‍പ്പെടെ 14 പേര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ ഗസ്നി പ്രവിശ്യയിലായിരുന്നു സ്‌ഫോടനം നടന്നത്. ഇതേതുടര്‍ന്ന് 140-ലേറെ പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ട സുരക്ഷാ ജീവനക്കാര്‍ നാഷണല്‍ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി (എന്‍ഡിഎസ്) അംഗങ്ങളാണ്.

ചാവേര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ താലിബാന്റെയും അഫ്ഗാന്‍ സര്‍ക്കാരിന്റെയും പ്രതിനിധികള്‍ പങ്കെടുക്കുന്ന രണ്ടുദിവസത്തെ സമാധാന ചര്‍ച്ചായോഗം ആരംഭിക്കാനിരിക്കുകയായിരുന്നു. അതിന്റെ തൊട്ടു മുമ്പായിരുന്നു സ്‌ഫോടനം നടന്നത്.

Kabul, News, World, Bomb, Bomb Blast, Death, Injured, Car bomb blast shakes Afghan City

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kabul, News, World, Bomb, Bomb Blast, Death, Injured, Car bomb blast shakes Afghan City


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?