കര്‍ണാടകയിലെ 14 വിമത എംഎല്‍എമാരെ അയോഗ്യരാക്കിയതായി സ്പീക്കര്‍; യെദിയൂരപ്പയുടെ വിശ്വാസവോട്ടെടുപ്പ് തിങ്കളാഴ്ച, നിയമസഭയുടെ കാലാവധി തീരുന്നത് വരെ അയോഗ്യരായ എംഎല്‍എമാര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല
ബംഗളൂരു: (www.kvartha.com 28.07.2019) കര്‍ണാടകയിലെ 14 വിമത എംഎല്‍എമാരെ അയോഗ്യരാക്കിയതായി സ്പീക്കര്‍ അറിയിച്ചു. രാജി വെച്ച 13 എംഎല്‍എമാരെയും വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്ന കോണ്‍ഗ്രസ് എംഎല്‍എ ശ്രീമന്ത് പാട്ടീലിനെയും അയോഗ്യരാക്കിയതായി സ്പീക്കര്‍ കെ ആര്‍ രമേഷ് കുമാര്‍ പറഞ്ഞു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തി, വിപ്പ് ലംഘിച്ചു എന്നീ കാരണങ്ങള്‍കൊണ്ടാണ് എംഎല്‍എമാരെ അയോഗ്യരാക്കിയിരിക്കുന്നത്. യെദിയൂരപ്പ സര്‍ക്കാര്‍ തിങ്കളാഴ്ചയാണ് വിശ്വാസവോട്ട് തേടുന്നത്. എംഎല്‍എമാരെ അയോഗ്യരാക്കിയതോടെ വിശ്വാസവോട്ട് നേടുമെന്ന് ഉറപ്പായി.
കോണ്‍ഗ്രസിലെ 11 എംഎല്‍എമാരെയും ജെഡിഎസിലെ 3 എംഎല്‍എമാരെയുമാണ് സ്പീക്കര്‍ അയോഗ്യരായി പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് എംഎല്‍എമാരായ പ്രതാപ് ഗൗഡ പാട്ടീല്‍, ബിസി പാട്ടീല്‍, മുനിരത്‌ന, ബൈരതി ബസവരാജ്, എസ് ടി സോമശേഖര്‍, കെ സുധാകര്‍, റോഷന്‍ ബെയ്ഗ്, ആനന്ദ് സിംഗ്, എം ടി ബി നാഗരാജ്, ശിവറാം ഹെബ്ബാര്‍ എന്നിവരും എച്ച് വിശ്വനാഥ്, ഗോപാലയ്യ, നാരായണ്‍ ഗൗഡ എന്നീ ജെഡിഎസ് എംഎല്‍എമാരും നടപടി നേരിട്ടു.
വിശ്വാസവോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന കോണ്‍ഗ്രസ് എംഎല്‍എ ശ്രീമന്ത് പാട്ടീലിനെ അയോഗ്യനാക്കിയത് വിപ്പ് ലംഘിച്ചതിനാണ്. നേരത്തെ 3 എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയിരുന്നു. ഇതോടെ കോണ്‍ഗ്രസും ജെഡിഎസും ശുപാര്‍ശ ചെയ്ത 17 എംഎല്‍എമാരും അയോഗ്യരായി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Karnataka, National, News, Politics, Assembly, MLA, Election, BJP, Karnataka assembly speaker disqualifies 14 more rebel MLA's

Powered by Info News For You

Comments
Post a Comment