1.35കിലോ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി കണ്ണൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് പിടിയില്‍

കാസര്‍കോട് (www.evisionnews.co): 1.35കിലോ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി കണ്ണൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് പിടിയിലായി. കാസര്‍കോട് സ്വദേശി മുഹമ്മദ് ഹസനില്‍ നിന്നാണ് പേസ്റ്റ് രൂപത്തിലാക്കിയ രൂപത്തില്‍ സ്വര്‍ണം പിടികൂടിയത്. അബൂദാബിയില്‍ നിന്ന് വ്യാഴാഴ്ച രാത്രി എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ എത്തിയതായിരുന്നു ഹസന്‍. കണ്ണൂര്‍ വിമാനത്താവളത്തിലൂടെ കിലോ കണക്കിന് സ്വര്‍ണമാണ് കടത്തുന്നത്. കഴിഞ്ഞ ബുധനാഴ്ച കുന്ദമംഗലം സ്വദേശി ഷബീബില്‍നിന്ന് 2.8കിലോ സ്വര്‍ണം കസ്റ്റംസ് പിടിച്ചിരുന്നു. ഡിസംബറില്‍ പ്രവര്‍ത്തനം തുടങ്ങിയശേഷം ആകെ 28കേസുകളിലായി 27 കിലോ സ്വര്‍ണം പിടികൂടിയിരുന്നു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?