കണ്ണൂര്‍ വിമാനത്താവളം വഴിയും സ്വര്‍ണം ഒഴുകുന്നു; കടത്ത് പേസ്റ്റ് രൂപത്തിലാക്കി, ഒരു കിലോ സ്വര്‍ണവുമായി സ്ത്രീയും 1.35 കിലോ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശിയും പിടിയില്‍

കണ്ണൂര്‍: (www.kasargodvartha.com 13.07.2019) കണ്ണൂര്‍ വിമാനത്താവളം വഴിയും സ്വര്‍ണം ഒഴുകുന്നു. പേസ്റ്റ് രൂപത്തിലാക്കിയാണ് സ്വര്‍ണം കടത്തുന്നത്. ഒരു കിലോ സ്വര്‍ണവുമായി സ്ത്രീയും 1.35 കിലോ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശിയും പിടിയിലായി. അബുദാബിയില്‍ നിന്ന് വ്യാഴാഴ്ച രാത്രിയെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരാണ് പിടിയിലായത്.

കോഴിക്കോട് സ്വദേശിനി അസ്മാബിയില്‍ നിന്ന് ഒരു കിലോ സ്വര്‍ണവും, കാസര്‍കോട് സ്വദേശി മുഹമ്മദ് ഹസനില്‍ നിന്ന് 1.35 കിലോഗ്രാം സ്വര്‍ണവുമാണ് ഡി ആര്‍ ഐ കോഴിക്കോട് യൂണിറ്റിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ആദ്യമായാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരിയില്‍ നിന്ന് സ്വര്‍ണം പിടിക്കുന്നത്.

ബുധനാഴ്ച കുന്ദമംഗലം സ്വദേശി ഷബീബില്‍നിന്ന് 2.8 കിലോ സ്വര്‍ണം കസ്റ്റംസ് പിടിച്ചിരുന്നു. ഡിസംബറില്‍ പ്രവര്‍ത്തനം തുടങ്ങിയശേഷം ആകെ 28 കേസുകളിലായി 27 കിലോ സ്വര്‍ണമാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് പിടിച്ചത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Kannur, Top-Headlines, gold, Gold smuggling; 2 held in Kannur Airport
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?