മയക്കുമരുന്നിന്റെ ലഹരിയില്‍ കുട്ടികള്‍ക്ക് നേരെ അതിക്രമം; അച്ഛനും അമ്മയും ചേര്‍ന്ന് ഇരട്ടകുട്ടികളില്‍ പെണ്‍കുഞ്ഞിനെ അടിച്ചുകൊന്നു, ആണ്‍കുഞ്ഞിന് ഗുരുതരമായി പരിക്ക്, സംഭവത്തിന് ശേഷം പിതാവ് ആത്മഹത്യ ചെയ്തു, മാതാവിന് 12 വര്‍ഷം തടവ് ശിക്ഷ
ന്യൂയോര്‍ക്ക്: (www.kvartha.com 22.07.2019) മയക്കുമരുന്നിന്റെ അടിമയായ പിതാവിന്റെയും മാതാവിന്റെയും ക്രൂരമര്‍ദനമേറ്റ് ഇരട്ടകുട്ടികളില്‍ പെണ്‍കുഞ്ഞ് കൊല്ലപ്പെട്ടു. ആണ്‍കുട്ടിക്ക് ഗുരുതരമായി പരുക്കേല്‍ക്കേറ്റു. സംഭവത്തില്‍ മാതാവിന് കോടതി 12 വര്‍ഷം തടവ് ശിക്ഷയ്ക്ക് ക്യൂന്‍സ് വിധിച്ചു. അഞ്ചു കുട്ടികളുടെ മാതാവായ ടിനാ റ്റൊറാബി(31) യ്ക്കാണ് കോടതി ശിക്ഷ വിധിച്ചത്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു സംഭവം നടന്നത്. മകള്‍ക്ക് ശ്വസിക്കുവാന്‍ കഴിയുന്നില്ലെന്ന് ടിനാ പോലീസില്‍ വിളിച്ച് അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് പോലീസ് ഇവര്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റില്‍ എത്തുകയും തലയിലും ശരീരത്തിലും നിരവധി മുറിവുകളേറ്റിരുന്ന ഇരട്ടകുട്ടികളെ ഉടനെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ പെണ്‍കുഞ്ഞ് ആശുപത്രിയില്‍ എത്തിന്നതിനു മുമ്പ് തന്നെ മരണപ്പെട്ടിരുന്നെന്ന് ഡോക്ടര്‍ അറിയിച്ചു. വിദഗ്ദചികിത്സ ലഭിച്ചതിനെ തുടര്‍ന്ന് ആണ്‍കുഞ്ഞ് രക്ഷപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് ടിനയുടെ ഭര്‍ത്താവ് മുഹമ്മദ് റ്റൊറാബി കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു.
ഇവരുടെ അഞ്ച് മക്കളും വൃത്തിഹീനമായ ചുറ്റുപാടിലാണ് വളരുന്നതെന്ന് അപാര്‍ട്ടമെന്റ് സന്ദര്‍ശിച്ച പോലീസ് വെളിപ്പെടുത്തി. കോടതിയില്‍ ഭര്‍ത്താവാണ് കുട്ടികളെ മര്‍ദിച്ചതെന്ന് ടിന ആവര്‍ത്തിച്ചു പറഞ്ഞു. കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുക മാത്രമല്ല ഇത്തരം ക്രൂരതകളില്‍ നിന്നും കുട്ടികളെ രക്ഷിക്കേണ്ട ഉത്തരവാദിത്വം കൂടി മാതാവിനുണ്ടെന്നു കോടതി വ്യക്തമാക്കി. മയക്കുമരുന്നിന്റെ സ്വാധീനമാണ് ഇതിനെല്ലാം കാരണമായതെന്നും കോടതി ചൂണ്ടിക്കാട്ടി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: New York, News, World, Crime, Murder, Death, Injured, Police, Arrest, Court, hospital, Children, Twins, Treatment, Suicide, Queens mom gets 4 to 12 years for death of 1-year-old daughter

Powered by Info News For You

Comments
Post a Comment