കാലവര്‍ഷം കനത്തുപെയ്യുന്നു; 12 വീടുകള്‍ തകര്‍ന്നു, പല സ്ഥലങ്ങളും വെള്ളത്തില്‍
കാസര്‍കോട്: (www.kasargodvartha.com 21.07.2019) കാലവര്‍ഷം കനത്തതോടെ കാസര്‍കോട് ജില്ലയിലെ പല സ്ഥലങ്ങളിലും വെള്ളത്തിലായി. നീലേശ്വരം പള്ളിക്കരയില്‍ വെള്ളക്കെട്ട് രൂക്ഷമായ പ്രദേശങ്ങള്‍ നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പ്രൊഫ. കെ പി ജയരാജന്‍ സന്ദര്‍ശിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ കെ വി ഉഷ, കൗണ്‍സിലര്‍ പി കെ രതീഷ്, വില്ലേജ് ഓഫീസര്‍ തുളസീരാജ് പൊതുപ്രവര്‍ത്തകരായ പി സുഭാഷ്, ടി വി രാജേഷ്, സി വി അനീഷ് എന്നിവരും ചെയര്‍മാനൊടൊപ്പം ഉണ്ടായിരുന്നു
കാലവര്‍ഷം ആരംഭിച്ചത് മുതല്‍ ജില്ലയില്‍ ഞായറാഴ്ച രാവിലെ 10 മണിവരെ 1286.69 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ 88.7875 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. കഴിഞ്ഞ ദിവസം മാത്രം 12 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഇതുവരെ രണ്ട് വീടുകള്‍ പൂര്‍ണമായും 92 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 115 ഹെക്ടര്‍ പ്രദേശത്തെ കൃഷിക്ക് നാശം സംഭവിച്ചു. കഴിഞ്ഞ ദിവസം മാത്രം 55.48 ഹെക്ടര്‍ പ്രദേശത്തെ കൃഷികള്‍ക്ക് നാശം സംഭവിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, House, Top-Headlines, Trending, Neeleswaram, Monsoon; 12 houses collapsed
< !- START disable copy paste -->
Keywords: Kasaragod, Kerala, news, House, Top-Headlines, Trending, Neeleswaram, Monsoon; 12 houses collapsed
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment