വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ അടയ്ക്കേണ്ട തുക 128 കോടി, പ്രദേശത്തെ മൊത്തം വൈദ്യുതി ബില്ലാണോ തനിക്ക് നല്‍കിയതെന്ന് ഉപഭോക്താവ്, ബില്ല് കണ്ട് ഷോക്കടിച്ച യുവാവിന്റെ കഥ ഇങ്ങനെ
ന്യൂഡല്‍ഹി: (www.kvartha.com 21.07.2019) വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ വൈദ്യുതി ബോര്‍ഡിന്റെ നിര്‍ദേശം 128 കോടി രൂപയുടെ കുടിശ്ശിക തുക അടയ്ക്കണമെന്ന്. ഭീമമായ തുകയുടെ ഷോക്കിലാണ് യുപി ഹപുറിലെ ചമ്രി ഗ്രാമവാസിയായ ഷമിം. ഷമിമും ഭാര്യയും മാത്രമാണ് വീട്ടിലുള്ളത് എങ്കിലും ബില്‍ നല്‍കി അക്ഷരാര്‍ത്ഥത്തില്‍ വൈദ്യുതി ബോര്‍ഡ് ഞെട്ടിച്ചിരിക്കുകയാണ്.
ബില്‍ അടയ്ക്കാനുള്ള മാര്‍ഗമില്ലാതെ ഓഫീസില്‍ പലതവണ കയറിയിറങ്ങി മടുത്തിരിക്കുകയാണ് ഷമിം. ബില്‍ അടച്ചാല്‍ മാത്രമേ വീട്ടിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനാവൂ എന്നാണ് അധികൃതരുടെ വാദം. 128,45,95,444 രൂപയുടെ ബില്ലാണ് ഷമിമിന് ലഭിച്ചത്.
പ്രദേശത്തെ മൊത്തം വൈദ്യുതി ബില്ലാണോ തനിക്ക് നല്‍കിയതെന്നാണ് ഉപഭോക്താവായ ഷമിം ഇപ്പോള്‍ ചോദിക്കുന്നത്. ഒരിക്കലും ഇത്രയും വൈദ്യുതി ഉപയോഗിച്ചിട്ടില്ലെന്നും ഇത്രയും തുക അടയ്ക്കാന്‍കഴിയില്ലെന്നും ഷമിം മാധ്യമങ്ങളോട് പറഞ്ഞു. ഇതൊരു സാങ്കേതിക പിഴവായിരിക്കാമെന്നാണ് വൈദ്യുതി വകുപ്പിലെ എന്‍ജിനീയറായ രാംചരണ്‍ അറിയിച്ചത്. പരിശോധനയ്ക്ക് ശേഷം ബില്‍ മാറ്റി നല്‍കുമെന്നും രാംചരണ്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, News, Humor, Electricity, New Delhi, more than one crore's electricity bill to a consumer

Powered by Info News For You

Comments
Post a Comment