പട്ടാപ്പകല്‍ പൂട്ടിയിട്ട വീട്ടില്‍ കവര്‍ച്ച; 12,000 രൂപയും മൂന്നരപ്പവന്‍ സ്വര്‍ണവും നഷ്ടപ്പെട്ടു

ബദിയടുക്ക: (www.kasargodvartha.com 28.07.2019) പട്ടാപ്പകല്‍ പൂട്ടിയിട്ട വീട്ടില്‍ കവര്‍ച്ച. 12,000 രൂപയും മൂന്നരപ്പവന്‍ സ്വര്‍ണവും നഷ്ടപ്പെട്ടു. പെര്‍ള അടുക്കസ്ഥലയിലെ ഇസ്മാഈലിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീട്ടുകാര്‍ ഉച്ചയോടെ വീടുപൂട്ടി പുറത്തുപോയതായിരുന്നു. വൈകിട്ട് ആറു മണിയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി ശ്രദ്ധയില്‍പെട്ടത്. വീടിന്റെ പിറകിലെ വാതില്‍ പിക്കാസ് ഉപയോഗിച്ച് തകര്‍ത്ത നിലയിലായിരുന്നു.

വിവരമറിഞ്ഞ് ബദിയടുക്ക പോലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടാക്കളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും പ്രദേശത്തെ രണ്ട് വീടുകളില്‍ സമാനമായ മോഷണം നടന്നതായി നാട്ടുകാര്‍ പറയുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Badiyadukka, Robbery, Top-Headlines, Crime, Robbery in house at Perla
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?