ഇറാന്‍ പിടിച്ചെടുത്ത 12 ഇന്ത്യക്കാരില്‍ ഒമ്പത് പേരെ വിട്ടയച്ചു; ക്യാപ്റ്റന്‍ അടക്കമുള്ള 3 പേരുടെ മോചനത്തിന് ശ്രമം ഊര്‍ജിതം

ന്യൂഡെല്‍ഹി: (www.kvartha.com 26.07.2019) എണ്ണക്കടത്ത് ആരോപിച്ച് ഇറാന്‍ പിടിച്ചെടുത്ത എംടി റിയ എന്ന കപ്പലിലുണ്ടായിരുന്ന ഒമ്പത് ഇന്ത്യക്കാരെ വിട്ടയച്ചു. 12 ഇന്ത്യക്കാരാണ് കപ്പലിലുണ്ടായിരുന്നത്. മൂന്ന് പേരെ വിട്ടയച്ചിട്ടില്ല. ഇതില്‍ ക്യാപ്റ്റനും പെടുന്നു. ഈ മാസം 14നാണ് യു.എ.ഇ കമ്പനിക്കായി സര്‍വീസ് നടത്തുന്ന പനാമയുടെ പതാകയുള്ള എംടി റിയ എന്ന എണ്ണക്കപ്പല്‍ പിടിച്ചെടുത്തതെന്നാണ് സൂചന.

യു.എ.ഇ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കെആര്‍ബി പെട്രോകെമിക്കല്‍സ് കമ്പനി വാടകയ്ക്കെടുത്തതാണ് ഈ കപ്പല്‍ . അതിനിടെ കഴിഞ്ഞ ആഴ്ച ഇറാന്‍ പിടിച്ചെടുത്ത സ്റ്റെന ഇംപേരോ എന്ന ബ്രിട്ടീഷ് കപ്പലിലെ 18 ഇന്ത്യക്കാരെ ഇതുവരെ വിട്ടയച്ചിട്ടില്ല. അതേസമയം ഇവര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലുമായി ബന്ധപ്പെടാനുള്ള അവസരം ലഭിച്ചിരുന്നു. ജീവനക്കാരില്‍ മൂന്ന് പേര്‍ മലയാളികളാണ്. എണ്ണ കടത്ത് ആരോപിച്ചാണ് എംടി റിയ ഇറാന്‍ പിടിച്ചെടുത്തത്.

Iran Releases 9 Out Of 12 Indians Captured From Detained Ship, New Delhi, News, Trending, Ship, Malayalees, Visit, National

ഇരു കപ്പലുകളിലുമായി 21 ഇന്ത്യക്കാര്‍ ഇപ്പോള്‍ ഇറാനിലുണ്ട്. ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണ ടാങ്കറായ ഗ്രേസ്-1 ല്‍ 24 ഇന്ത്യക്കാരാണ് ഉള്ളത്. ബന്ദികളാക്കപ്പെട്ട ജീവനക്കാരെ കഴിഞ്ഞ ദിവസം ഇന്ത്യന്‍ ഹൈക്കമ്മിഷനിലെ കോണ്‍സല്‍ അനില്‍ നൗട്യാല്‍ സന്ദര്‍ശിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Iran Releases 9 Out Of 12 Indians Captured From Detained Ship, New Delhi, News, Trending, Ship, Malayalees, Visit, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?