വിദ്യാര്‍ത്ഥി സംഘര്‍ഷത്തെ തുടര്‍ന്ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ 11 അധ്യാപകരെ സ്ഥലം മാറ്റി; ഇടതുപക്ഷ അധ്യാപകസംഘടനാപ്രതിനിധികളാണ് പട്ടികയില്‍

തിരുവനന്തപുരം: (www.kvartha.com 28.07.2019) ഇടതുപക്ഷ അനുഭാവികളായ അധ്യാപകരെ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും സ്ഥലം മാറ്റി. വിദ്യാര്‍ഥിസംഘര്‍ഷ സമയത്ത് പ്രിന്‍സിപ്പലിന്റെ ചുമതലയുണ്ടായിരുന്ന കെ. വിശ്വംഭരന്‍, പരീക്ഷാ ചുമതലയുണ്ടായിരുന്ന ഡോ. ഇ.അബ്ദുലത്തീഫ്, കഴിഞ്ഞവര്‍ഷത്തെ സ്റ്റാഫ് അഡ്‌വൈസര്‍ വി.എസ്. വിനീത് തുടങ്ങിയ 11 അധ്യാപകരെ സ്ഥലംമാറ്റി. സമീപത്തെ കോളേജുകളിലേക്കാണ് എല്ലാ അധ്യാപകര്‍ക്കും ശനിയാഴ്ച വൈകിട്ട് സ്ഥലംമാറ്റ ഉത്തരവിറക്കിയത്.

News, Kerala, University, Teachers, Transfer, Thiruvananthapuram, LDF, Students, 11 teachers get transfer from Thiruvananthapuram university college

കോളേജ് വിദ്യാഭ്യാസവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ കെ.കെ. സുമ, വിദ്യാര്‍ത്ഥിസംഘര്‍ഷത്തിന്റെ അന്തരീക്ഷത്തില്‍ കോളേജ് പശ്ചാത്തലത്തം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അധ്യാപകരെ പുനര്‍വിന്യസിക്കുന്നത് അടക്കമുള്ള നടപടികളുണ്ടാകുമെന്ന് നേരത്തേ സൂചിപ്പിച്ചിരുന്നു. ഉത്തരവില്‍ പരാമര്‍ശിച്ചിട്ടുള്ളത് ഭരണസൗകര്യാര്‍ഥമാണ് നടപടി എന്നാണ്. ഇടതുപക്ഷ അധ്യാപകസംഘടനാ പ്രതിനിധികളാണ് സ്ഥലംമാറ്റ പട്ടികയിലുള്ളത്.

എസ്.എഫ്.ഐ. അനുഭാവികളെയും നേതാക്കളെയും ചില അധ്യാപകര്‍ നിയമവിരുദ്ധമായി സഹായിക്കുന്നുവെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. ഉത്തരക്കടലാസുകള്‍ നഷ്ടമായത് പരീക്ഷാനടത്തിപ്പ് ചുമതലയുള്ളവരുടെ വീഴ്ചയായും വ്യാഖ്യാനിക്കപ്പെടുകയാണ്. വിദ്യാര്‍ഥിനിയുടെ ആത്മഹത്യശമവും വിദ്യാര്‍ഥി കുത്തേറ്റുവീണ ദിവസം സംഭവം നിസ്സാരവത്കരികാന്‍ ശ്രമിച്ച പ്രിന്‍സിപ്പലിന്റെ നടപടിയും മാധ്യമപ്രവര്‍ത്തകരെ കോളേജിനകത്ത് കയറ്റാതിരിക്കാന്‍ ശ്രമിച്ചതുമൊക്കെ വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഇക്കാരണങ്ങളാലാണ് അധ്യാപക തസ്തികകളില്‍ അഴിച്ചുപണികള്‍ നടത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, University, Teachers, Transfer, Thiruvananthapuram, LDF, Students, 11 teachers get transfer from Thiruvananthapuram university college 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?