രണ്ടാം എന്‍ ഡി എ സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബഡ്ജറ്റ് 11 മണിക്ക്; കീഴ്വഴക്കം തെറ്റിച്ച് നിര്‍മല സീതാരാമന്‍; ബ്രീഫ്കേസിന് പകരം ചുവന്നതുണിയില്‍ പൊതിഞ്ഞ് ബഡ്ജറ്റ് രേഖകള്‍, കോപ്പികള്‍ പ്രസിഡന്റിന് കൈമാറി
ന്യൂഡെല്‍ഹി: (www.kvartha.com 05.07.2019) പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ രണ്ടാം എന്‍.ഡി.എ സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബഡ്ജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ വെള്ളിയാഴ്ച രാവിലെ 11 മണിക്ക് പാര്‍ലമെന്റില്‍ അവതരിപ്പിക്കും.
കേന്ദ്ര ബഡ്ജറ്റ് അവതരിപ്പിക്കുന്ന ആദ്യത്തെ 'ഫുള്‍ടൈം വനിതാ ധനമന്ത്രി'യും രണ്ടാമത്തെ വനിതാ ധനമന്ത്രിയുമാണ് നിര്‍മല. 1970 ഫെബ്രുവരി 28ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ബഡ്ജറ്റ് അവതരിപ്പിച്ചിരുന്നു. ധനമന്ത്രിയുടെ അധിക ചുമതലയാണ് ഇന്ദിര അന്ന് വഹിച്ചത്.
വളര്‍ച്ചാമുരടിപ്പില്‍ നിന്ന് സമ്പദ്ഘടനയെ കൈപിടിച്ചുയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാവും നിര്‍മല ബജറ്റ് അവതരിപ്പിക്കുക. വായ്പകള്‍ക്കും ഉത്പന്നങ്ങള്‍ക്കും ഡിമാന്‍ഡ് ഉയര്‍ത്താനായുള്ള നടപടികള്‍ ബജറ്റിലുണ്ടാകും. എന്നാല്‍ മാത്രമേ സമ്പദ്ഘടനയില്‍ ഉണര്‍വുണ്ടാകുകയുള്ളൂ.
രാജ്യം നേരിടുന്ന ഒട്ടേറെ വെല്ലുവിളികള്‍ക്കുള്ള പരിഹാരങ്ങളാണ് നിര്‍മലാ സീതാരാമന്റെ ബഡ്ജറ്റില്‍ ഏവരും ഉറ്റുനോക്കുന്നത്. 2025ഓടെ ഇന്ത്യയെ അഞ്ച് ലക്ഷം കോടി ഡോളര്‍ മൂല്യമുള്ള സമ്പദ് വ്യവസ്ഥയാക്കി വളര്‍ത്തണമെങ്കില്‍ ശരാശരി എട്ട് ശതമാനം ജി.ഡി.പി വളര്‍ച്ച വേണമെന്ന് സാമ്പത്തിക സര്‍വേ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വളര്‍ച്ച 6.8 ശതമാനമായിരുന്നു. സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉത്തേജനമേകുന്ന പ്രഖ്യാപനങ്ങള്‍ ബഡ്ജറ്റിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അതിനിടെ ബഡ്ജറ്റ് അവതരണത്തിന് മുന്‍പേ വിപണിയില്‍ ആവേശമായി സെന്‍സെക്‌സ് 40,000 കടന്നു.
സാധാരാണയായി ധനമന്ത്രിമാര്‍ ബഡ്ജറ്റ് രേഖകള്‍ തുകലിനാല്‍ നിര്‍മിച്ച ബ്രീഫ്കേസിലാണ് കൊണ്ടു വരുന്നത്. എന്നാല്‍ തലമുറകളുടെ ഈ ആചാരം ഒഴിവാക്കിയാണ് ഇത്തവണത്തെ ബഡ്ജറ്റ് അവതരണം. ധനമന്ത്രാലയത്തില്‍ നിന്നും ബഡ്ജറ്റ് അവതരണത്തിന് മുന്നോടിയായി രാഷ്ട്രപതിയെ കാണാനായി അദ്ദേഹത്തിന്റ ഔദ്യോഗിക വസതിയിലേക്ക് ചുവന്ന പട്ടില്‍ പൊതിഞ്ഞാണ് ബഡ്ജറ്റ് രേഖകള്‍ നിര്‍മല സീതാരാമന്‍ കൊണ്ടുപോയത്. ബഡ്ജറ്റിന്റെ കോപ്പികള്‍ രാഷ്ട്രപതിക്ക് കൈമാറി. മിനിട്ടുകള്‍ക്കകം നിര്‍മലയുടെ കൈയ്യിലെ പട്ടുപൊതിയിലെ മാജിക് ലോക്‌സഭയില്‍ തുറന്ന് അവതരിപ്പിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Budget 2019 LIVE Updates: FM Nirmala Sitharaman reaches Parliament, New Delhi, News, Politics, Budget meet, Business, Prime Minister, Narendra Modi, National.

Powered by Info News For You

Comments
Post a Comment