ആള്‍ക്കൂട്ട ആക്രമണം; കേന്ദ്രത്തിനും 10 സംസ്ഥാനങ്ങള്‍ക്കുമെതിരെ സുപ്രീംകോടതി; എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാന്‍ നോട്ടീസ് അയച്ചു
ന്യൂഡല്‍ഹി: (www.kvartha.com 26.07.2019) രാജ്യത്ത് വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയുന്നതിന് എന്ത് നടപടി സ്വീകരിച്ചെന്ന് വ്യക്തമാക്കാന്‍ കേന്ദ്രസര്‍ക്കാരിനോടും 10 സംസ്ഥാനങ്ങളോടും സുപ്രീം കോടതി. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയുന്നതിനുള്ള സുപ്രീംകോടതിയുടെ നിര്‍ദേശങ്ങള്‍ സര്‍ക്കാരുകള്‍ നടപ്പിലാക്കുന്നില്ലെന്ന് ആരോപിച്ച് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് കോടതി നോട്ടീസ് അയച്ചത്.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്രസര്‍ക്കാരിനും ദേശീയ മനുഷ്യാവകാശ കമ്മീഷനോടും ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ്, ന്യൂഡെല്‍ഹി, രാജസ്ഥാന്‍ എന്നിവയടക്കമുള്ള 10 സംസ്ഥാനങ്ങള്‍ക്കും നോട്ടീസ് അയച്ചത്.
ആള്‍ക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ഇത് തടയുന്നതിനായി സുപ്രീംകോടതി നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ഇത്തരം കുറ്റകൃത്യങ്ങള്‍ തടയുന്നതിന് നിയമനിര്‍മാണം നടത്തണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്നാരോപിച്ചാണ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
രാജ്യത്ത് വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ കഴിഞ്ഞദിവസം 49 പ്രമുഖ വ്യക്തികള്‍ കേന്ദ്രസര്‍ക്കാരിന് കത്തെഴുതിയിരുന്നു. ഇതിനെ വിമര്‍ശിച്ചുകൊണ്ടും കേന്ദ്രസര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടും 62 പേരടങ്ങുന്ന മറ്റൊരു സംഘവും കത്തെഴുതി. ഇതിനിടയിലാണ് ആള്‍ക്കൂട്ട ആക്രമണ വിഷയത്തില്‍ സുപ്രീം കോടതിയുടെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്.
മുസ്ലിങ്ങളെയും ദളിതരെയും കൂട്ടംചേര്‍ന്നു ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന പ്രവണത അടിയന്തരമായി തടയണമെന്നാവശ്യപ്പെട്ടാണ് ചലച്ചിത്ര, സാഹിത്യമേഖലയിലെ പ്രമുഖര്‍ ചേര്‍ന്ന് ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് തുറന്ന കത്തയച്ചത്. എതിരഭിപ്രായമില്ലാതെ ജനാധിപത്യമില്ലെന്നു ചൂണ്ടിക്കാട്ടി രാമചന്ദ്ര ഗുഹ, അടൂര്‍ ഗോപാലകൃഷ്ണന്‍, മണിരത്നം, രേവതി, അനുരാഗ് കശ്യപ്, അപര്‍ണാ സെന്‍, കൊങ്കണാ സെന്‍, സൗമിത്ര ചാറ്റര്‍ജി തുടങ്ങി 49 പേരാണ് കത്തില്‍ ഒപ്പിട്ടിരുന്നത്. 'ജയ് ശ്രീറാം' എന്നത് ഇപ്പോള്‍ യുദ്ധപ്രഖ്യാപനമായി മാറിയെന്നും കത്തില്‍ പറയുന്നു.
ഇത് സ്വാതന്ത്ര്യത്തിന്‍ മേലുളള കടന്നുകയറ്റമാണെന്നും കത്തില്‍ വിമര്‍ശിക്കുന്നുണ്ട്. ഈ കത്ത് മോഡിയുടെ ഭരണ കാലത്ത് അഭിപ്രായസ്വാതന്ത്ര്യമില്ലായ്മയാണെന്ന ധ്വനിയും ജനിപ്പിച്ചിരുന്നു.
എന്നാല്‍ രാഷ്ട്രീയ പ്രേരിതമായാണ് ഇത്തരമൊരു കത്തെഴുതിയതെന്നും തെറ്റായ ധാരണകള്‍ പരത്തുകയാണ് ലക്ഷ്യമെന്നുമാരോപിച്ചാണ് വെള്ളിയാഴ്ച 62 പേര്‍ ഒപ്പിട്ട മറ്റൊരു കത്ത് പുറത്തുവന്നത്. കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ പ്രസൂണ്‍ ജോഷി, ബോളിവുഡ് നടി കങ്കണ റണൗട്ട്, സംവിധായകരായ മധുര്‍ ഭണ്ഡാര്‍കര്‍, വിവേക് അഗ്‌നിഹോത്രി, നര്‍ത്തകിയും രാജ്യസഭാ എംപിയുമായ സോണാല്‍ മാന്‍സിങ് എന്നിവരടക്കമുള്ളവര്‍ കത്തില്‍ ഒപ്പിട്ടിട്ടുണ്ട്.
മുന്‍പെങ്ങുമില്ലാത്ത വിധത്തിലുള്ള സ്വാതന്ത്ര്യം മോഡിയുടെ ഭരണകാലത്തുണ്ട്. വിയോജിപ്പുകള്‍ പ്രകടിപ്പിക്കാനും സര്‍ക്കാരിനെ വിമര്‍ശിക്കാനും അധിക്ഷേപിക്കാനും രാജ്യത്തുണ്ടെന്നും കത്തില്‍ പറയുന്നു. രാജ്യത്തിന്റെ സ്വയംപ്രഖ്യാപിത സംരക്ഷകരും മനഃസാക്ഷി സൂക്ഷിപ്പുകാരുമായ 49 പേര്‍ അവരുടെ പക്ഷപാതപരമായ താല്‍പര്യങ്ങളും രാഷ്ട്രീയമായ പക്ഷപാതിത്വങ്ങളും പ്രകടിപ്പിച്ചുകൊണ്ടാണ് എഴുതിയിരിക്കുന്നതെന്നും കത്തില്‍ ആരോപിക്കുന്നു.
മാവോയിസ്റ്റകള്‍ ആദിവാസികളെയും സാധാരണക്കാരെയും കൊല്ലുമ്പോഴും, കശ്മീരില്‍ വിഘടനവാദികള്‍ സ്‌കൂളുകള്‍ കത്തിക്കുമ്പോളും കത്തെഴുതിയവര്‍ മിണ്ടുന്നില്ല. ജനാധിപത്യത്തെ അപകീര്‍ത്തിപ്പെടുത്തുകയും, രാജ്യത്തിന്റെ ഐക്യത്തെ തകര്‍ക്കുകയുമാണ് കത്തെഴുതിയവരുടെ ലക്ഷ്യം. മറുപടി കത്തില്‍ പ്രധാനമന്ത്രിയെയും കേന്ദ്രസര്‍ക്കാരിനെയും പുകഴ്ത്തുകയും ചെയ്യുന്നുണ്ട്.
കത്തെഴുതിയതിന് പിന്നാലെ അടൂര്‍ ഗോപാലകൃഷ്ണന്‍, ബംഗാളി നടന്‍ കൗശിക് സെന്‍ എന്നിവര്‍ക്കെതിരെ ബിജെപി നേതാക്കള്‍ ഭീഷണി മുഴക്കിയിരുന്നു. അടൂര്‍ ഗോപാലകൃഷ്ണനെ ബിജെപി നേതാവ് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ആന്റോ ആന്റണി എംപി നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസ് ലോക്‌സഭ തള്ളുകയും ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Supreme Court notice to Centre, 10 states on steps to curb mob lynching, New Delhi, News, Supreme Court of India, Notice, Letter, Allegation, Politics, National.

Powered by Info News For You

Comments
Post a Comment