കെ എസ് യു പ്രവര്‍ത്തകര്‍ സെക്രട്ടേറിയേറ്റ് മതില്‍ ചാടിക്കടന്നതും മുഖ്യമന്ത്രിയുടെ ഓഫീസ് ലക്ഷ്യമിട്ടതും സുരക്ഷാ പാളിച്ച; ആറ് മന്ത്രിമാര്‍ക്ക് സുരക്ഷ കൂട്ടുന്നു, സെക്രട്ടേറിയറ്റിനുള്ളില്‍ കര്‍ശന നിയന്ത്രണം, 101 നിരീക്ഷണ ക്യാമറകളും മെറ്റല്‍ ഡിറ്റക്ടര്‍ അടക്കമുള്ള സുരക്ഷാ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്താന്‍ രണ്ടരക്കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം: (www.kvartha.com 19.07.2019) സമരത്തിനിടെ കെ എസ് യു പ്രവര്‍ത്തകര്‍ സെക്രട്ടേറിയേറ്റ് മതില്‍ ചാടിക്കടന്നതും മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്ന ബ്ലോക്ക് വരെ എത്തിയതും സുരക്ഷാ പാളിച്ചയെന്ന് വിലയിരുത്തല്‍. ഇനിയും പ്രതിഷേധങ്ങള്‍ കനക്കുമെന്ന ആശങ്കയില്‍ മന്ത്രിമാരുടെ സുരക്ഷ കൂട്ടാന്‍ തീരുമാനമായി. സെക്രട്ടേറിയറ്റിന് പുറമേ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ചടങ്ങുകളിലും കര്‍ശന സുരക്ഷ വേണമെന്നും സ്‌പെഷല്‍ ബ്രാഞ്ച് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
സെക്രട്ടേറിയറ്റിനുള്ളില്‍ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയത്. സെക്രട്ടേറിയറ്റിനുള്ളിലേക്ക് പൊതുജനങ്ങള്‍ക്കു കയറാന്‍ കഴിയാത്ത തരത്തില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചു. ഇവിടെ 4 പ്രധാന ഗേറ്റുകളില്‍ 3 എണ്ണവും ഇന്നലെ അടച്ചിട്ടിരുന്നു. കന്റോണ്‍മെന്റ് ഗേറ്റില്‍ കര്‍ശന പരിശോധനകള്‍ക്കു ശേഷമാണു സന്ദര്‍ശകരെ കടത്തിവിട്ടത്. കൂടുതല്‍ വനിതാ പോലീസുകാരെയും സെക്രട്ടേറിയറ്റിലും അനെക്‌സ് 1, അനെക്‌സ് 2 മന്ദിരങ്ങളിലും വിന്യസിച്ചിട്ടുണ്ട്.
അനെക്‌സ് 2 മന്ദിരത്തില്‍ ആറ് മന്ത്രിമാരുടെ ഓഫിസ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ രണ്ടരക്കോടി രൂപ മുടക്കി സുരക്ഷ കൂട്ടാന്‍ പൊതുഭരണ വകുപ്പ് അനുമതി നല്‍കി. മന്ത്രിമാരായ സി. രവീന്ദ്രനാഥ്, കെ.കെ. ശൈലജ, കടകംപള്ളി സുരേന്ദ്രന്‍, കെ. രാജു, എം.എം. മണി, വി.എസ്. സുനില്‍കുമാര്‍ എന്നിവരുടെ ഓഫീസുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. കൂടാതെ 101 നിരീക്ഷണ ക്യാമറകള്‍, മെറ്റല്‍ ഡിറ്റക്ടര്‍ അടക്കമുള്ള സുരക്ഷാ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്താനാണ് രണ്ടരക്കോടി രൂപ അനുവദിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, Chief Minister, KSU, Strike, Secretariat, Police, Thiruvananthapuram, Ministers, Safety increased in secretariate, 2 crore has been allocated to install security system

Powered by Info News For You

Comments
Post a Comment