10 വയസുകാരിയോട് മോശമായി പെരുമാറി; ജോലിക്കാരിയുമായി നിയമ വിരുദ്ധമായ ലൈംഗിക ബന്ധം; വീട്ടില്‍ അതിക്രമിച്ചുകടക്കല്‍; ഇലക്ട്രീഷ്യനായ ഇന്ത്യക്കാരന്‍ ദുബൈയില്‍ കുടുങ്ങി
ദുബൈ: (www.kvartha.com 20.07.2019) 10 വയസുകാരിയോട് മോശമായി പെരുമാറി, ജോലിക്കാരിയുമായി നിയമ വിരുദ്ധമായ ലൈംഗിക ബന്ധം, വീട്ടില്‍ അതിക്രമിച്ചുകടക്കല്‍ തുടങ്ങി നിരവധി കുറ്റങ്ങള്‍ ചുമത്തി ഇലക്ട്രീഷ്യനായ ഇന്ത്യക്കാരനെതിരായ കേസ് ദുബൈ പ്രാഥമിക കോടതിയില്‍.
2018ല്‍ ആണ് 43 വയസുള്ള ഇന്ത്യക്കാരന്‍ ജുമൈറയിലെ വില്ലയില്‍ വച്ച് 10 വയസുകാരിയായ ഫ്രഞ്ച് പൗരയായ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയത്. നിരവധി തവണ ഇയാള്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്നും കോടതി രേഖകളില്‍ പറയുന്നു. ഈ വീട്ടിലെ ജോലിക്കാരിയായ ശ്രീലങ്കന്‍ യുവതിയുമായി ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നു. ഈ സ്ത്രീയുടെ അനുവാദത്തോടെയാണ് പ്രതി വില്ലയില്‍ പ്രവേശിച്ചിരുന്നത്.
നിയമവിരുദ്ധമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് വ്യക്തമായതിനാല്‍ ജോലിക്കാരിക്കും ഇന്ത്യക്കാരനുമെതിരെ മറ്റൊരു കേസും ഉണ്ട്. 2019 മാര്‍ച്ച് വരെ ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നാണ് കോടതി രേഖകളില്‍ പറയുന്നത്. വില്ലയിലേക്ക് പ്രവേശിക്കാന്‍ ജോലിക്കാരിയാണ് ഇയാള്‍ക്ക് സൗകര്യം ചെയ്തു കൊടുത്തിരുന്നത് എന്ന് വ്യക്തമായതോടെ ഇരുവര്‍ക്കെതിരെയും കേസെടുത്തു.
തന്റെ രക്ഷിതാക്കള്‍ വീട്ടില്‍ ഇല്ലാത്ത സമയത്ത് പുരുഷനായ പ്രതി ജോലിക്കാരിയെ കാണാന്‍ വരാറുണ്ടെന്ന് പെണ്‍കുട്ടി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ മൊഴി നല്‍കി. ലിവിങ് റൂമില്‍ ഇരുന്ന് താന്‍ ടിവി കാണുമ്പോള്‍ പ്രതി തന്റെ അടുത്ത് വന്നിരിക്കുമെന്നും പിന്നെ മോശമായ രീതിയില്‍ ശരീരത്തില്‍ സ്പര്‍ശിക്കുകയും ചെയ്തിരുന്നുവെന്നും പെണ്‍കുട്ടി മൊഴിയില്‍ വ്യക്തമാക്കി.
നിരവധി തവണയാണ് ഇയാള്‍ ഇത്തരത്തില്‍ പെരുമാറിയതെന്നും എന്നാല്‍ ഇക്കാര്യങ്ങള്‍ ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പെണ്‍കുട്ടി പറയുന്നു. എന്നാല്‍ പ്രതിയുടെ മോശം സ്വഭാവത്തില്‍ ഭയന്നുപോയ പെണ്‍കുട്ടി ഒരു ദിവസം വീട്ടുകാരോട് കാര്യങ്ങള്‍ തുറന്നു പറയുകയായിരുന്നു. വീട്ടുജോലിക്കാരിയും കാര്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്ന് പറഞ്ഞ് തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞു.
അതേസമയം പ്രതിയായ പുരുഷന്‍ തന്റെ വീട്ടിലെ ലിവിങ് റൂമില്‍ വരെ വന്നിരുന്നുവെന്ന കാര്യം ഞെട്ടലോടെയാണ് കേട്ടതെന്ന് പെണ്‍കുട്ടിയുടെ മാതാവ് പ്രതികരിച്ചു. ജോലിക്കാരുടെ മുറിയില്‍ പ്രവേശിക്കാന്‍ മാത്രമേ അയാള്‍ക്ക് അനുവാദം ഉണ്ടായിരുന്നുള്ളൂ. ഏറെകാലം പ്രതി തന്റെ കുഞ്ഞിനോട് മോശമായി പെരുമാറുകയും ദേഹത്ത് സ്പര്‍ശിക്കുകയും ചെയ്തിരുന്നുവെന്നു മാതാവും വ്യക്തമാക്കി. പ്രതികള്‍ക്കുള്ള ശിക്ഷ ഈമാസം 31ന് പ്രഖ്യാപിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Man molests 10-year-old girl after maid lets him into Dubai villa, Dubai, News, Molestation, Crime, Criminal Case, Court, Police, Gulf, World.

Powered by Info News For You

Comments
Post a Comment