മകളുടെ വിവാഹ സത്ക്കാര ചടങ്ങിന് പശുക്കിടാവിനെ മോഷ്ടിച്ച് കശാപ്പ് ചെയ്തു; പിതാവിന് 10 വര്‍ഷം തടവും 1 ലക്ഷം രൂപ പിഴയും

അഹമ്മദാബാദ്: (www.kvartha.com 08.07.2019) മകളുടെ വിവാഹ സത്ക്കാര ചടങ്ങിന് പശുക്കിടാവിനെ മോഷ്ടിച്ച് കശാപ്പ് ചെയ്ത സംഭവത്തില്‍ പിതാവിന് 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും. രാജ് കോട്ട് കോടതിയാണ് ശിക്ഷ വിധിച്ചത്. ഗുജറാത്ത് മൃഗസംരക്ഷണ നിയമം കര്‍ശനവ്യവസ്ഥകളോടെ 2017ല്‍ ഭേദഗതി ചെയ്തതിനു ശേഷമുണ്ടായ ആദ്യവിധിയാണിത്.

സലിം മക്രാനി എന്നയാള്‍ തന്റെ പശുക്കിടാവിനെ മോഷ്ടിച്ച് കശാപ്പ് ചെയ്യുകയും മകളുടെ വിവാഹസത്ക്കാരച്ചടങ്ങിന് ഉപയോഗിച്ചെന്നും കാട്ടി സത്താര്‍ കോലിയ എന്നയാള്‍ നല്‍കിയ പരാതിയിലാണ് കോടതി ശിക്ഷ വിധിച്ചത്.

Man Sentenced To 10 Years For Slaughtering Cow In Gujarat, Ahmedabad, News, Local-News, Court, Marriage, Complaint, National

സാക്ഷിമൊഴികളും ഫോറന്‍സിക് റിപ്പോര്‍ട്ടും പരിഗണിച്ചാണ് അഡീഷണല്‍ ജില്ലാ ജഡ്ജി എച്ച്.കെ.ഡാവെ ശിക്ഷ വിധിച്ചത്. കാലി കടത്തല്‍, വില്‍പന, ബീഫ് ശേഖരിച്ചു വയ്ക്കല്‍ എന്നിവയ്ക്ക് നേരത്തേയുണ്ടായിരുന്നത് മൂന്ന് വര്‍ഷത്തെ തടവു ശിക്ഷയായിരുന്നു. എന്നാല്‍ ഭേദഗതിയോടെ ഇത് ഏഴ് മുതല്‍ 10 വര്‍ഷം വരെയായി.

കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ഖന്‍ഡ്വ ജില്ലയില്‍ പശുക്കളെ കടത്തിയെന്നാരോപിച്ച് 25 പേരെ മര്‍ദിച്ച ശേഷം ആള്‍ക്കൂട്ടം ഒരു കയറില്‍ കെട്ടി രണ്ട് കിലോ മീറ്റര്‍ അകലെയുള്ള പോലീസ് സ്റ്റേഷനിലേക്ക് നടത്തിച്ചിരുന്നു. മഹാരാഷ്ട്രയിലേക്ക് പശുക്കളെ കടത്തിയെന്നാരോപിച്ചാണ് ആള്‍ക്കൂട്ടം ഇവരെ ആക്രമിച്ചതെന്ന് പിന്നീട് പോലീസ് പറഞ്ഞു. സംഭവത്തിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Man Sentenced To 10 Years For Slaughtering Cow In Gujarat, Ahmedabad, News, Local-News, Court, Marriage, Complaint, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?