നാമനിര്‍ദേശ പത്രികയില്‍ രണ്ടരക്കോടി രൂപയുടെ ബാധ്യതകള്‍ മറച്ചുവെച്ചു; കെ മുരളീധരനെതിരെ നല്‍കിയ തെരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കില്ലെന്ന് കുമ്മനം രാജശേഖരന്‍; വട്ടിയൂര്‍കാവ് ഉപതെരഞ്ഞെടുപ്പ് നീളും

തിരുവനന്തപുരം: (www.kvartha.com 20.06.2019) നാമനിര്‍ദേശ പത്രികയില്‍ രണ്ടരക്കോടി രൂപയുടെ ബാധ്യതകള്‍ മറച്ചുവെച്ചു എന്നാരോപിച്ച് കെ.മുരളീധരനെതിരെ നല്‍കിയ തെരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കില്ലെന്ന് കുമ്മനം രാജശേഖരന്‍. ഇതോടെ കെ. മുരളീധരന്‍ രാജിവെച്ച ഒഴിവില്‍ വട്ടിയൂര്‍ക്കാവില്‍ നടക്കേണ്ട ഉപതെരഞ്ഞെടുപ്പ് നീളുമെന്ന് തീര്‍ച്ചയായി.

2016-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ കെ.മുരളീധരന്‍ രണ്ടരക്കോടി രൂപയുടെ ബാധ്യത മറച്ചുവെച്ചു എന്നാണ് കുമ്മനത്തിന്റെ പരാതി. കേസില്‍ വിചാരണ നടത്തി സത്യം പുറത്തുവരണമെന്നാണ് കുമ്മനത്തിന്റെ നിലപാട്.

Kummanam not to withdraw case against K Muraleedharan; Vattiyoorkavu bypolls may be delayed, Thiruvananthapuram, News, Politics, By-election, Kummanam Rajasekharan, Case, Supreme Court of India, Kerala

ഇക്കാര്യം അദ്ദേഹം ഒരു സ്വകാര്യ മാധ്യമത്തോട് വ്യക്തമാക്കുകയും ചെയ്തു. നേരത്തെ ഹൈക്കോടതിയിലാണ് കുമ്മനം ഹര്‍ജി നല്‍കിയിരുന്നതെങ്കിലും ഇതിനെതിരെ കെ. മുരളീധരന്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. നിലവില്‍ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

വട്ടിയൂര്‍ക്കാവ് എം.എല്‍.എയായിരുന്ന കെ.മുരളീധരന്‍ വടകരയില്‍നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് വട്ടിയൂര്‍ക്കാവില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. എന്നാല്‍ കെ.മുരളീധരനെതിരെ നല്‍കിയ കേസ് പിന്‍വലിക്കില്ലെന്ന് കുമ്മനം വ്യക്തമാക്കിയതോടെ കേസില്‍ തീര്‍പ്പുകല്‍പ്പിക്കാതെ ഉപതെരഞ്ഞെടുപ്പ് നടത്താനാകില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kummanam not to withdraw case against K Muraleedharan; Vattiyoorkavu bypolls may be delayed, Thiruvananthapuram, News, Politics, By-election, Kummanam Rajasekharan, Case, Supreme Court of India, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?