സൗമ്യ വധക്കേസ്; പ്രതി അജാസ് മരിച്ചെങ്കിലും അന്വേഷണം തുടരുമെന്ന് പോലീസ്; തീരുമാനം കൊലയ്ക്ക് പിന്നില്‍ മറ്റൊരാളും ഉണ്ടെന്ന ബന്ധുക്കളുടെ ആരോപണത്തെ തുടര്‍ന്ന്; കൊലപാതകസമയത്ത് പ്രതി എത്തിയ വാഹനം ഓടിച്ചത് ഇയാളെന്നും സൂചന
വള്ളികുന്നം: (www.kvartha.com 20.06.2019) വള്ളികുന്നം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സൗമ്യ പുഷ്‌കരനെ തീകൊളുത്തി കൊന്ന കേസിലെ പ്രതി അജാസ് മരിച്ചെങ്കിലും അന്വേഷണം തുടരുമെന്ന് പോലീസ്. ആലുവ ട്രാഫിക് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായിരുന്ന അജാസ് മാത്രമാണ് നിലവില്‍ കേസിലെ പ്രതി.
ക്രിമിനല്‍ കേസുകളിലെ പ്രതി മരിച്ചാല്‍ കോടതിയില്‍ വിശദമായ കുറ്റംപത്രം നല്‍കുന്ന പതിവില്ല. പകരം കേസിന്റെ സാഹചര്യവും പ്രതിയുടെ മരണവും വ്യക്തമാക്കി കോടതിയില്‍ മരിച്ചയാളിന്റെ പേരില്‍ ചാര്‍ജ് ഷീറ്റ് കോടതിയില്‍ സമര്‍പ്പിക്കും. കൊലപാതകത്തിന്റെ കാരണം, അതിലേക്ക് നയിച്ച സാഹചര്യം എന്നിവയെല്ലാം അന്വേഷണത്തിലൂടെ തെളിയിക്കണം. കൂട്ടുപ്രതിയുണ്ടെങ്കില്‍ കേസിന്റെ സ്വഭാവം മാറും. കൂട്ടുപ്രതികളെ കേസുമായി ബന്ധിപ്പിക്കുന്ന തെളിവുകള്‍ കണ്ടെത്തിയാണ് അന്വേഷണം പൂര്‍ത്തിയാക്കേണ്ടത്.
സൗമ്യയെ കൊലപ്പെടുത്താന്‍ പ്രതി അജാസിനെ ഒരാള്‍ സഹായിച്ചെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം കേസില്‍ നിര്‍ണായകമാണ്. ഒപ്പമുണ്ടായിരുന്ന ആളാണ് അജാസ് വന്ന കാര്‍ ഓടിച്ചിരുന്നതെന്നും ഇയാള്‍ സംഭവത്തിനുശേഷം രക്ഷപ്പെട്ടെന്നുമാണ് ബന്ധുക്കളുടെ പരാതി.
ഒന്നിച്ചുള്ള ജീവിതം സാധ്യമാകില്ലെന്ന് മനസിലായപ്പോള്‍ ഒന്നിച്ചുമരിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് അജാസ് ആലപ്പുഴ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയിലുണ്ടായിരുന്നു.

മരിക്കാനാണ് ആഗ്രഹമെന്ന് വണ്ടാനം മെഡിക്കല്‍ കോളജിലെ അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലിരിക്കെ പ്രതി സഹപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. അജാസിന്റെ മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹപരിശോധനയും പോസ്റ്റ്‌മോര്‍ട്ടവും വ്യാഴാഴ്ച നടക്കും. സംസ്‌കാരം വൈകുന്നേരത്തോടെ എറണാകുളം കാക്കനാട്ട് നടക്കുമെന്നാണ് അറിയുന്നത്.
അതേസമയം സൗമ്യ പുഷ്‌കരന്റെ സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11 മണിയോടെ വീട്ടുവളപ്പില്‍ നടക്കും. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം. സൗമ്യയുടെ ഭര്‍ത്താവ് സജീവന്‍ ലിബിയയില്‍ നിന്ന് ബുധനാഴ്ച രാത്രിയാണ് നാട്ടിലെത്തിയത്. സജീവന്‍ എത്താന്‍ വേണ്ടിയാണ് സംസ്‌ക്കാര ചടങ്ങ് ഇത്രയും വൈക്കിയത്.
വള്ളിക്കുന്ന് പോലീസ് സ്റ്റേഷനില്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്ന മൃതദേഹം 10 മണിയോടെ വിലാപയാത്രയായി വീട്ടിലേക്ക് കൊണ്ടുപോകും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala cop Soumya murder accused Ajas succumbs to his burn injuries, News, Trending, Murder, Case, Criminal Case, Police, Probe, Dead Body, Kerala.

Powered by Info News For You

Comments
Post a Comment