മൊഗ്രാല്‍ കൊപ്പളം റെയില്‍ അണ്ടര്‍ ബ്രിഡ്ജിന്റെ നിര്‍മ്മാണ പ്രവൃത്തി ഉടന്‍ തുടങ്ങും; മുഴുവന്‍ ഫണ്ടും റെയില്‍വേക്ക് അടച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍

കാസര്‍കോട്: (www.kasargodvartha.com 17.06.2019) മൊഗ്രാല്‍ കൊപ്പളം റെയില്‍ അണ്ടര്‍ ബ്രിഡ്ജ് നിര്‍മ്മാണത്തിനായി മുഴുവന്‍ ഫണ്ടും റെയില്‍വേക്ക് അടച്ച് നിര്‍മ്മാണ പ്രവൃത്തി ത്വരിതപ്പെടുത്താന്‍ നടപടിയായതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ അറിയിച്ചു. കുമ്പള ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടുന്ന പ്രദേശമാണിത്. കാസര്‍കോട് വികസന പാക്കേജില്‍ കഴിഞ്ഞ വര്‍ഷം 2.16 കോടി രൂപ റെയില്‍വേക്ക് അടച്ചിരുന്നു. എന്നാല്‍ എസ്റ്റിമേറ്റ് നിരക്കില്‍ മാറ്റം വന്നതിനെ തുടര്‍ന്ന്, 75 ലക്ഷം രൂപ വീണ്ടും അടക്കാന്‍ റെയില്‍വേ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

മൊഗ്രാല്‍ പുത്തൂര്‍, ചാത്തങ്കയി റെയില്‍വേ ബ്രിഡ്ജുകളും കൊപ്പളം അണ്ടര്‍ ബ്രിഡ്ജിനോടൊപ്പം പരിഗണിച്ചിരുന്നവയാണ്. ഇവയുടെ പണി പൂര്‍ത്തിയായി വരുന്നുണ്ടെങ്കിലും കൊപ്പളം അണ്ടര്‍ ബ്രിഡ്ജിന്റെ പ്രവൃത്തി പല സാങ്കേതിക പ്രശ്‌നങ്ങളിലും കുരുങ്ങി നീണ്ടുപോവുകയായിരുന്നു. തീരദേശ മേഖലയിലെ ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് ഈ വികസന പ്രവര്‍ത്തനത്തെ കാണുന്നത്.

കുമ്പള മൊഗ്രാല്‍ ഗവണ്‍മെന്റ് യൂനാനി ആശുപത്രിക്ക് പുതിയ കെട്ടിട സൗകര്യമൊരുക്കാന്‍ 50 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായും എ ജി സി ബഷീര്‍ അറിയിച്ചു. ഉളുവാര്‍, മൊഗ്രാല്‍, ആരിക്കാടി, പേരാല്‍ ചെറുകിട കുടിവെള്ള പദ്ധതികള്‍ക്കായി 1.37 കോടിയുടെ ഭരണാനുമതിയും മൊഗ്രാല്‍ പുത്തൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിന് അസംബ്ലി ഹാളും ക്ലാസ്സ് മുറികളും നിര്‍മ്മിക്കുന്നതിനായി 54 ലക്ഷം രൂപയുടെ ഭരണാനുമതിയും ലഭിച്ചതായി കുമ്പള ഡിവിഷന്‍ മെമ്പര്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം) )

Keywords: kasaragod, Kerala, news, Mogral, Railway, Under bridge, District, Panchayath, Kumbala, hospital, school, Mogral Koppalam Rail under bridge works starts soon
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?