ജ്വല്ലറിയുടെ ഷട്ടര്‍ തുറന്ന് നാലുകിലോ വെള്ളിയും അരലക്ഷം രൂപയും കവര്‍ന്നു


കാസര്‍കോട് (www.evisionnews.co): ജ്വല്ലറിയുടെ ഷട്ടര്‍ തുറന്ന് നാലുകിലോ വെള്ളിയും അരലക്ഷം രൂപയും കവര്‍ന്നു. ബദിയടുക്ക ബസ് സ്റ്റാന്റിന് സമീപത്തെ ശര്‍മിള ജ്വല്ലറിയിലാണ് കൊള്ളനടന്നത്. വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം.

ഉടമ കുമ്പഡാജെ ഉമേഷ് ആചാര്യ ജ്വല്ലറിയുടെ ഷട്ടര്‍ പകുതി താഴ്ത്തി തൊട്ടടുത്തുള്ള ഹോട്ടലിലേക്ക് പോയതായിരുന്നു. അഞ്ചുമിനുട്ടിനകം തന്നെ ഉടമ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരമറിഞ്ഞത്. തിരിച്ചുവരുന്ന സമയത്ത് ഒരാള്‍ ജ്വല്ലറിക്ക് മുന്നില്‍ നില്‍ക്കുന്നതായി കണ്ടിരുന്നതായി ഉടമ ഉമേഷ് ആചാര്യ പൊലീസിനോട് പറഞ്ഞു. പോലീസെത്തി പരിശോധന നടത്തി. 






Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?