അബൂദാബി കെ.എം.സി.സി ഉദുമ പഞ്ചായത്ത് റമസാന്‍ റിലീഫ് നടത്തി
ഉദുമ (www.evisionnews.co) : അബൂദാബി ഉദുമ പഞ്ചായത്ത് കെ.എം.സി.സി റമസാന്‍ റിലീഫ് സംഘടിപ്പിച്ചു. കാപ്പില്‍ സനാബിലകത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ഉദുമ പഞ്ചായത്തിലെ 51 നിര്‍ധനരായ കുടുംബങ്ങള്‍ക്ക് ധനസഹായം നേതാക്കള്‍ കൈമാറി.
ഉദുമ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കെ.ബി.എം ഷരീഫിന്റെ അധ്യക്ഷതയില്‍ ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. എം.എച്ച് മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. അബൂദാബി ഉദുമ മണ്ഡലം പ്രസിഡന്റ് സലാം ആലൂര്‍ മാങ്ങാട്, സി.എച്ച് മുഹമ്മദ് കുഞ്ഞി, സാദിഖ് കോട്ടക്കുന്ന്, അസീസ് കാപ്പില്‍, കരീം നാലാംവാതുക്കല്‍ പ്രസംഗിച്ചു.
Powered by Info News For You

Comments
Post a Comment