പ്രധാനമന്ത്രിയുടെ വിദേശ യാത്ര; മാലിദ്വീപ് സന്ദര്‍ശനം കഴിഞ്ഞ് മോദി ഇന്ന് ശ്രീലങ്കയിലെത്തും, ഭീകരാക്രമണം നടന്ന ദേവാലയം സന്ദര്‍ശിക്കും
ദില്ലി: (www.kvartha.com 09.06.2019) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ വിദേശ യാത്രയായ മാലദ്വീപ് സന്ദര്‍ശനം പൂര്‍ത്തിയായി. ഇന്ന് പ്രധാനമന്ത്രി ശ്രീലങ്കയിലേക്ക് തിരിക്കും. ഇന്നലെ മാലദ്വീപ് പാര്‍ലനമെന്റിനെ അഭിസംബോധന ചെയ്ത് മോദി സംസാരിച്ചിരുന്നു. ഭീകരവാദത്തിനെതിരെ യോജിച്ച പോരാട്ടം വേണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നവരെ തുറന്നുകാട്ടണമെന്നും മോദി പാര്‍ലനമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ആവശ്യപ്പെട്ടു.

മാലദ്വീപിന്റെ പരമോന്നത ബഹുമതിയായ റൂള്‍ ഓഫ് നിഷാന്‍ ഇസുദ്ദീന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു. രണ്ടാം വട്ടം പ്രധാനമന്ത്രിയായ ശേഷമുള്ള നരേന്ദ്രമോദിയുടെ ആദ്യ വിദേശ പര്യടനമാണ് മാലദ്വീപ്, ശ്രീലങ്ക സന്ദര്‍ശനം. ശ്രീലങ്കയില്‍ ഭീകരാക്രമണം നടന്ന ദേവാലയം പ്രധാനമന്ത്രി ഇന്ന് സന്ദര്‍ശിക്കും. മോദിയുടെ വിദേശ യാത്രയില്‍ ആദ്യ പരിഗണന അയല്‍രാജ്യങ്ങള്‍ക്കാണ് നല്‍കിയിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, News, Narendra Modi, Prime Minister, Srilanka, Mali, narendra modi's first foriegn visit to mali dweevs

Powered by Info News For You
Comments
Post a Comment