പുഴയില്‍ ഒഴുകിയെത്തിയ മരം മുറിച്ചുകടത്താന്‍ ശ്രമം; വനം വകുപ്പ് പിടികൂടി കേസെടുത്തു

മുള്ളേരിയ: (www.kasargodvartha.com 15.06.2019) പുഴയില്‍ ഒഴുകിയെത്തിയ മരം മുറിച്ചുകടത്താന്‍ ശ്രമിച്ചതിന് വനം വകുപ്പ് കേസെടുത്തു. പയസ്വിനിപ്പുഴയിലെ മഞ്ഞംപാറ മൂലയില്‍ നിന്നു കടത്താന്‍ ശ്രമിച്ച കുറ്റന്‍ ഉരുപ്പുമരമാണ് പിടികൂടിയത്. 10 തടിക്കഷണങ്ങളാണ് കടത്താന്‍ ശ്രമിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പുഴയിലൂടെ ഒഴുകിയെത്തിയ മരം മണല്‍ മൂടിക്കിടക്കുകയായിരുന്നു. വെള്ളം വറ്റിയതോടെയാണ് ഇത് മുറിച്ചുകടത്താന്‍ ശ്രമിച്ചത്. പ്രതികള്‍ക്കു വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ആര്‍ ബാബു, ബീറ്റ് ഓഫീസര്‍ എ എ ഖമറുന്നീസ, വാച്ചര്‍ എം സുധാകര എന്നിവരുടെ നേതൃത്വത്തിലാണ് മരം മുറിച്ചുകടത്താന്‍ ശ്രമിച്ചത് പിടികൂടിയത്. മരത്തിന് വിപണിയില്‍ 25,000 രൂപ വില വരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പുഴയില്‍ ഒഴുകിയെത്തുന്ന തടി ലഭിക്കുന്നിടത്ത് തന്നെയിടണമെന്നും കൊണ്ടുപോകാന്‍ പാടില്ലെന്നുമാണ് ചട്ടം.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Mulleria, forest, Attempt to Steal Tree; Forest authority case registered
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?