ദുബൈയില്‍ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന മധൂര്‍ മുന്‍ പഞ്ചായത്തംഗം മരിച്ചു

കാസര്‍കോട് (www.evisionnews.co): ദുബൈയില്‍ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന മധൂര്‍ മുന്‍ പഞ്ചായത്തംഗം മരിച്ചു. പുളിക്കൂര്‍ പള്ളത്തെ ഷാഫി (47)ആണ് മരിച്ചത്. രണ്ടു മാസം മുമ്പാണ് ഗള്‍ഫ് സന്ദര്‍ശനത്തിനെത്തിയ ഷാഫി അവിടെ കുഴഞ്ഞുവീണത്. തുടര്‍ന്ന് നാട്ടിലെത്തിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രി പുളിക്കൂര്‍ പള്ളത്തെ വീട്ടിലായിരുന്നു മരണം സംഭവിച്ചത്. 

മധൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് മുന്‍ സെക്രട്ടറി കൂടിയായിരുന്ന ഷാഫി സാമൂഹ്യ സാംസ്‌കാരിക മേഖലകളില്‍ നിറസാന്നിധ്യമായിരുന്നു. പുളിക്കൂര്‍ മഹല്ല് ജമാഅത്ത് സെക്രട്ടറി, പള്ളം സുബ്ഹാന മസ്ജിദ് സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. പരേതനായ മൊയ്തീന്‍- ഉമ്മു ഹലീമ ദമ്പതികളുടെ മകനാണ്. ഭാര്യ: ബോവിക്കാനം സ്വദേശി ഫൗസിയ. മക്കളില്ല. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍ പള്ളം, യൂസുഫ് പള്ളം, എം.പി ഉമര്‍, ബീഫാത്തിമ.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?