ഓവര്‍ടേക്ക് ചെയ്‌തെത്തിയ ബസ് ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം; മരണപ്പെട്ടത് ഇരട്ടകളിലൊരാള്‍

മംഗളൂരു: (www.kasargodvartha.com 13.06.2019) ഓവര്‍ടേക്ക് ചെയ്‌തെത്തിയ ബസ് ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം. കമ്പളപ്പദവ് ദേവിനഗറിലെ ഹര്‍ഷിത് ഷെട്ടി (20)യാണ് മരിച്ചത്. കൊണാജെ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ തിബ്ലപ്പദവില്‍ വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. എയര്‍ കണ്ടീഷണര്‍ ടെക്‌നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു.

വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്‌തെത്തിയ ബസ് ഹര്‍ഷിത് ഓടിക്കുകയായിരുന്ന ബൈക്കിലിടിക്കുകയായിരുന്നു. സംഭവസ്ഥലത്തു വെച്ച് തന്നെ ഹര്‍ഷിത് മരണപ്പെട്ടു. പജേറു ഗ്രാമപഞ്ചായത്ത് മെമ്പര്‍ സുജാത ഷെട്ടിയുടെ ഇരട്ടമക്കളിലൊരാളാണ് മരിച്ച ഹര്‍ഷിത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Mangalore, news, Accidental-Death, Bike-Accident, Bus, National, Bus-motor bike accident takes away youngster's life
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?