ഹൊസങ്കടിയില്‍ റെയില്‍വേ ഗേറ്റ് തകര്‍ന്നുവീണ് ഗതാഗതം തടസപ്പെട്ടു
മഞ്ചേശ്വരം (www.evisionnews.co): ഹൊസങ്കടിയില്‍ റെയില്‍വേ ഗേറ്റ് തകര്‍ന്നുവീണ് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. കണ്ണൂര്‍ ഭാഗത്തേക്ക് ചരക്കുവണ്ടി പോകുന്നതിനായി അടച്ചിട്ട ഗേറ്റ് തുറക്കുന്നതിനിടെയാണ് കാലപ്പഴക്കം ചെന്ന ഗേറ്റിന്റെ ഒരു ഭാഗം തകര്‍ന്നുവീണത്. ഇതോടെ ബങ്കര, മഞ്ചേശ്വരം ഭാഗത്തേക്കും തിരിച്ചുമുള്ള ബസ് സര്‍വീസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ മറ്റു വഴിയിലൂടെ തിരിച്ചുവിട്ടു. മണിക്കൂറോളം പണിപ്പെട്ടാണ് തകര്‍ന്ന ഗേറ്റ് പുന:സ്ഥാപിച്ചത്. രണ്ടുമാസം മുമ്പും ഗേറ്റ് തകര്‍ന്നിരുന്നു.
Powered by Info News For You

Comments
Post a Comment