ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
ദേശീയം (www.evisionnews.co): ബിഹാര്‍ സ്വദേശിനി നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ ബിനോയ് കോടിയേരി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും. മുംബൈ ദിന്‍ഡോഷി കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. കഴിഞ്ഞദിവസം പരിഗണിച്ച ജാമ്യഹര്‍ജി വിധി പറയാനായി തിങ്കളാഴ്ചത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നു. പരാതി നല്‍കിയ യുവതി കോടിയേരിക്കെതിരെയുള്ള തെളിവുകള്‍ എല്ലാം പൊലീസിനു നേരത്തെ തന്നെ കൈമാറിയിരുന്നു. പാസ്‌പോര്‍ട്ട്, കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റ്, ബാങ്ക് അക്കൗണ്ട് രേഖകള്‍ എന്നിവ ഇതില്‍ പെടും.
യുവതിയുടെ പാസ്‌പോര്‍ട്ടിലും ബാങ്കിലെ അക്കൗണ്ട് രേഖകളിലും ഭര്‍ത്താവിന്റെ പേര് ബിനോയ് വിനോദിനി ബാലകൃഷ്ണന്‍ എന്നാണുള്ളത്. 2014ല്‍ പുതുക്കിയ പാസ്‌പോര്‍ട്ടിലാണ് ഭര്‍ത്താവിന്റെ സ്ഥാനത്തു ബിനോയിയുടെ പേരുള്ളത്. അതിന് മുമ്പുണ്ടായിരുന്ന പാസ്‌പോര്‍ട്ടില്‍ യുവതിയുടെ അച്ഛന്റെ പേരാണുള്ളത്. വിവാഹ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ നല്‍കിയാല്‍ മാത്രമേ പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേരു ചേര്‍ക്കാനാവുകയുള്ളൂ. മുംബൈയിലെ മലാഡില്‍ നിന്നാണ് പാസ്‌പോര്‍ട്ട് എടുത്തിരിക്കുന്നത്. ബിനോയിയുടെ അറിവോടെയാണ് പാസ്‌പോര്‍ട്ട് എടുത്തിരിക്കുന്നതെന്നാണ് പൊലീസ് നിഗമനം.
Powered by Info News For You

Comments
Post a Comment