സീബ്ര ലൈനിലും യാത്രക്കാര്‍ക്ക് രക്ഷയില്ല; ബൈക്കിടിച്ച് യുവതിക്ക് ഗുരുതരം, ട്രാഫിക് പോലീസ് നോക്കുകുത്തിയാവുന്നു
കാഞ്ഞങ്ങാട്: (www.kasargodvartha.com 29.06.2019) കെ എസ് ടി പി റോഡ് ഉദ്ഘാടനം ചെയ്യപ്പെട്ടതോടെ കാഞ്ഞങ്ങാട്ട് സീബ്ര ലൈനില്‍ പോലും അപകടം പതിവായി. കാല്‍നട യാത്രക്കാരെ ഒരു തരത്തിലും പരിഗണിക്കാതെയാണ് കാഞ്ഞങ്ങാട്ട് വാഹനങ്ങള്‍ ചീറിപ്പായുന്നത്. ദേശീയപാതയില്‍ കൂടി പോകേണ്ട വലിയ ചരക്കുലോറികള്‍ പോലും കുറച്ചുദൂരം ലാഭം കിട്ടുമെന്നതുകൊണ്ട് കെ എസ് ടി പി റോഡിലൂടെയാണ് കടന്നുപോകുന്നത്.
വാഹനത്തിരക്കേറിയ കാഞ്ഞങ്ങാട്ട് കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ ഏറെ പ്രയാസം അനുഭവപ്പെടുന്നു. യാത്രക്കാര്‍ സീബ്ര ലൈനില്‍ കാല്‍ കുത്തിയാല്‍ പോലും വാഹനങ്ങള്‍ നിര്‍ത്തിക്കൊടുക്കണമെന്നാണ് ട്രാഫിക് നിയമം. 60 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ഒരു വാഹനം ഒരു സെക്കന്‍ഡില്‍ 16.5 മീറ്റര്‍ സഞ്ചരിക്കുന്നു. ഇതിനിടയില്‍ യാത്രക്കാരെയിടിച്ചാല്‍ അവരുടെ ജീവന്‍ തന്നെ അപകടത്തിലാകുമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.
വാഹനങ്ങള്‍ ഒഴിയുന്നതും നോക്കി ടൗണില്‍ തിരക്കേറിയ റോഡ് മുറിച്ചുകടക്കാന്‍ സാധിക്കില്ല. കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാന്‍ഡിന് സമീപം മാത്രമാണ് ട്രാഫിക് പോലീസുള്ളത്. മറ്റിടങ്ങളില്‍ ഒന്നും തന്നെ ട്രാഫിക് പോലീസിന്റെ സേവനം ലഭ്യമല്ല. സീബ്ര ലൈനില്‍ പോലീസ് നിരീക്ഷണം ശക്തമാക്കി നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ക്ക് കടുത്ത പിഴ ശിക്ഷ നല്‍കിയാല്‍ തന്നെ അമിത വേഗതയില്‍ അപകടം വരുത്തുന്നത് ഒഴിവാകുമെന്നാണ് യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.
വെള്ളിയാഴ്ച വൈകിട്ട് പഴയ കൈലാസ് ടാക്കീസിനു മുന്‍വശത്തെ സിബ്രാലൈന്‍ മുറിച്ചു കടക്കുന്നതിനിടെ പുതിയ കോട്ടഭാഗത്ത് നിന്നെത്തിയ ബൈക്കിടിച്ച് യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. പരപ്പ സ്വദേശിനിയായ യുവതിക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, Kerala, News, Accident, Injured, Youth, Woman, Police, Kasaragod, Woman injured after bike hit.

Powered by Info News For You

Comments
Post a Comment