വളര്‍ത്തുപക്ഷിക്ക് തീറ്റ നല്‍കി വാതിലടയ്ക്കാന്‍ മറന്നു; വീട്ടില്‍ കള്ളന്‍ കയറി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു

പടന്ന: (www.kasargodvartha.com 30.06.2019) മുകളിലെ നിലയിലെ ബാല്‍ക്കണിയിലെ വളര്‍ത്തുപക്ഷിക്ക് തീറ്റ നല്‍കി വാതിലടയ്ക്കാന്‍ മറന്നു. അകത്തു കടന്ന മോഷ്ടാവ് സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത് രക്ഷപ്പെട്ടു. പടന്ന ഹൈസ്‌കൂളിന് സമീപത്തെ യു സി ഫാത്വിബിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. അഞ്ച് പവന്റെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടു.

കഴിഞ്ഞദിവസം രാത്രി 11.30 മണിയോടെയാണ് സംഭവമെന്നാണ് പരാതി. വീട്ടിലെ മുകള്‍നിലയില്‍നിന്ന് മോഷ്ടാവിന്റെ ശബ്ദംകേട്ട് വീട്ടുകാര്‍ ബന്ധുക്കളെ ഫോണില്‍ വിവരമറിയിക്കുകയായിരുന്നു. ആളുകള്‍ എത്തുമ്പോഴേക്കും മോഷ്ടാവ് താഴേക്കുചാടി രക്ഷപ്പെട്ടു. മുകള്‍നിലയിലെ രണ്ട് മുറികളിലാണ് മോഷ്ടാവ് കയറിയത്. അലമാരയിലുള്ള സാധനങ്ങള്‍ വാരിവലിച്ചിട്ടനിലയിലാണ്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Padanna, Robbery, Top-Headlines, Robbery in house at Padanna
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?