കുളിക്കുന്ന് ബസ്റ്റാന്റില്‍ ശിഹാബ് തങ്ങള്‍ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു
കൂളിക്കുന്ന് (www.evisionnews.co): ഗ്രീന്‍ സ്റ്റാര്‍ മീത്തല്‍ മാങ്ങാടും ജി.സി.സി ഗ്രീന്‍സ്റ്റാറും സംയുക്തമായി കുളിക്കുന്ന് ബസ്റ്റാന്റ് പരിസരത്ത് നിര്‍മിച്ച ശിഹാബ് തങ്ങള്‍ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. റഷീദ് കട്ടംകുഴി സ്വാഗതം പറഞ്ഞു. ഫൈസല്‍ മൊട്ടയില്‍ അധ്യക്ഷത വഹിച്ചു.
കഴിഞ്ഞ പതിനാറു വര്‍ഷമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സാമൂഹിക സാംസ്‌കാരിക കലകായിക രംഗത്തും നാടിന്റെ ഹൃദയ തുടിപ്പായി മാറിയ ഗ്രീന്‍ സ്റ്റാര്‍ മീത്തല്‍ മാങ്ങാടിന്റെ ശിഹാബ് തങ്ങള്‍ കുടിവെള്ള പദ്ധതി നൂറുകണക്കിനാളുകള്‍ക്ക് അനുഗ്രഹമാകും.
ചടങ്ങില്‍ മുസ്ലിം ലീഗ് ഉദുമ പഞ്ചായത്ത് ജെനെറല്‍ സെക്രട്ടറി എം.എച്ച് മുഹമ്മദ് കുഞ്ഞി, മണ്ഡലം മുസ്ലിം ലീഗ് ട്രഷറര്‍ ഹമീദ്, മണ്ഡലം പ്രവര്‍ത്തക സമിതി അംഗം യു.എം ഷരീഫ്, മാങ്ങാട് ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ് ടി.വി അബ്ദുല്ലക്കുഞ്ഞി സെക്രട്ടറി മുജീബ് ബേക്കല്‍ ട്രഷറര്‍ ഖാദര്‍ പി.എ, കെ.എം.സി.സി നേതാക്കളായ സലാം ആലൂര്‍ ഹനീഫ, ടി.കെ ഷാഫി ആലൂര്‍, ശരീഫ്, അബ്ദുല്ല ഹാജി കുളിക്കുന്ന്, ജംഷി ആടിയത്, ആബിദ് മാങ്ങാട്, സകരിയ തൊപ്പു, നസീഫ് കൂളിക്കുന്ന്, ശബ്രാസ് കുളിക്കുന്ന്, മുസവ്വിര്‍ കുളിക്കുന്ന്, റിയാസ് ഇബ്രാഹിം, അന്‍സീര്‍ കുളിക്കുന്ന്, ജിസിസി പ്രധിനിധി മുഹമ്മദ് ഖത്തര്‍, ഷംസു കട്ടംകുഴി സംബന്ധിച്ചു.
Powered by Info News For You

Comments
Post a Comment