ലൈംഗിക പീഡനക്കേസില്‍ ബിനോയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്; പ്രതി വിദേശത്തേക്ക് കടന്നേക്കുമെന്ന് സൂചന, ബിനോയ് കോടിയേരി നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ മുംബൈ സെഷന്‍സ് കോടതി ഉത്തരവ് വ്യാഴാഴ്ച, ജാമ്യം കിട്ടിയാല്‍ പോലീസ് അന്വേഷണത്തോട് സഹകരിച്ചേക്കും

മുംബൈ: (www.kvartha.com 26.06.2019) ലൈംഗിക പീഡനക്കേസില്‍ ബിനോയ് കോടിയേരിക്കെതിരെ മുംബൈ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ബിനോയ് കോടിയേരി നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ മുംബൈ സെഷന്‍സ് കോടതി ഉത്തരവ് വ്യാഴാഴ്ച വരാനിരിക്കെയാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. ബിനോയ് വിദേശത്തേക്ക് കടന്നേക്കുമെന്ന രഹസ്യ വിവരത്തെത്തുടര്‍ന്നാണ് നടപടി. 


മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ കോടതി ഉത്തരവ് അനുകൂലമാണെങ്കില്‍ പോലീസ് അന്വേഷണത്തോട് സഹകരിക്കാന്‍ ബിനോയി തയ്യാറായിരുന്നു. എന്നാല്‍ വ്യാഴാഴ്ച ജാമ്യം ലഭിച്ചില്ലെങ്കില്‍ പ്രതി വിദേശത്തേക്ക് കടന്നേക്കുമെന്ന് മുംബൈ പോലീസിന് സൂചന ലഭിച്ചതോടെയാണ് പുതിയ നീക്കം.

ബിനോയ് കോടിയേരിയുടെ അറസ്റ്റിന് നിലവില്‍ കോടതിയുടെ വിലക്കില്ല. എങ്കിലും കോടതി തീരുമാനം വരും വരെ അറസ്റ്റ് നടപടി വേണ്ടെന്നായിരുന്നു പോലീസ് സ്വീകരിച്ച തീരുമാനം. ബിനോയ് എവിടെയെന്ന കാര്യത്തില്‍ ഒരു സൂചനയും ഇല്ലാത്തതിനാല്‍ പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Abuse, Accused, Bail, Bail plea, Court, CPM, Kerala, Kodiyeri Balakrishnan, Mumbai, News, Notice, Police, Mumbai police issued Look out notice against Binoy Kodiyeri


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?