പാസ്പോര്‍ട്ടിനു പുറമെ കുട്ടിയുടെ ജനന രേഖയിലും പിതാവിന്റെ കോളത്തില്‍ ബിനോയിയുടെ പേര്

മുംബൈ (www.evisionnews.co): പാസ്പോര്‍ട്ടിനും ബാങ്ക് രേഖകള്‍ക്കും പുറമേ ബിഹാര്‍ സ്വദേശിയായ യുവതിയുടെ കുഞ്ഞിന്റെ അച്ഛന്‍ ബിനോയ് കോടിയേരി തന്നെയാണെന്ന് തെളിയിക്കുന്ന രേഖയും പുറത്ത്. കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റാണ് ബിഹാര്‍ സ്വദേശിയായ യുവതി പുറത്തു വിട്ടിരിക്കുന്നത്. പിതാവിന്റെ പേരെഴുതേണ്ട കോളത്തില്‍ ബിനോയ് വി ബാലകൃഷ്ണന്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഗ്രേറ്റര്‍ മുംബൈ കോര്‍പ്പറേഷനിലാണ് ജനനന സര്‍ട്ടിഫിക്കറ്റ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇന്ന് മുംബൈയിലെ ദിന്‍ദോഷി സെഷന്‍സ് കോടതി ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് ബിനോയിക്കെതിരായ പുതിയ രേഖകള്‍ പുറത്തു വരുന്നത്. ബിനോയ് കോടിയേരി പരാതിക്കാരിയായ യുവതിക്കൊപ്പം കഴിഞ്ഞതിന് തെളിവുണ്ടെന്ന് പൊലിസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ബിനോയിയും അമ്മ വിനോദിനിയും യുവതിയുമായി ചര്‍ച്ച നടത്തിയിരുന്നുവെന്ന് മധ്യസ്ഥത വഹിച്ച അഡ്വ.പി ശ്രീജിത്ത് പറഞ്ഞിരുന്നു. സംഭവത്തെ കുറിച്ച് കോടിയേരിക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാല്‍ കോടിയേരി ബാലകൃഷ്ണന്‍ തലസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് തനിക്കൊരു വിവരങ്ങളും അറിയില്ലായിരുന്നെന്നാണ്. കേസ് വന്ന ശേഷമാണ് മകനെതിരെ ഇത്തരം ഒരു പരാതിയുണ്ടെന്ന് തന്നെ അറിഞ്ഞത്. അതുവരെ ഇതേക്കുറിച്ച് ഒരു ധാരണയും തനിക്കില്ലായിരുന്നെന്നും ഇതൊക്കെ വ്യക്തിപരമായ കാര്യമാണെന്നുമാണ് കോടിയേരി പറഞ്ഞിരുന്നത്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?