റാസല്‍ ഖൈമയില്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി

റാസല്‍ ഖൈമ: (www.kvartha.com 24.06.2019) വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് റാസല്‍ ഖൈമയിലെ സഖര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇന്ത്യന്‍ പെണ്‍കുട്ടി സള്‍ഫ ബിഡോള്‍ അസ്ഗര്‍ യാസിന്‍ മരിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിനായിരുന്ന രണ്ട് വയസ് മാത്രം പ്രായമുള്ള കുട്ടി ഞായറാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. ജൂണ്‍ 14 ന് രാത്രി റാസല്‍ ഖൈമയില്‍ നിന്ന് ആറ് കിലോമീറ്റര്‍ വടക്ക് സ്ഥിതി ചെയ്യുന്ന ഷാമല്‍ ജില്ലയില്‍ വെച്ചാണ് അപകടം നടന്നത്.


മാതാപിതാക്കളോടൊപ്പം യാത്രച്ചെയ്യവെയാണ് വാഹനാപകടം സംഭവിച്ചത്. അപകടത്തില്‍ മാതാപിതാക്കള്‍ക്ക് പരിക്കേല്‍ക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. പിതാവ് എമിറേറ്റിലെ ഒരു പള്ളിയുടെ ഇമാമാണ്. പെണ്‍കുട്ടിയുടെ മൃതദേഹം കുടുംബാംഗങ്ങളുടെയും ഇന്ത്യന്‍ സമൂഹത്തില്‍ നിന്നുള്ള ആളുകളുടെയും സാന്നിധ്യത്തില്‍ സംസ്‌കരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Gulf, Ras Al Khaimah, Accident, Accidental Death, World, Family, hospital, Two year old Girl passed away in accident at Ras Al Khaima


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?