ഓണ്‍ലൈനില്‍ വൈറലാകുന്നു ഈ 'വാക്വം ചലഞ്ച്'; ഒളിഞ്ഞിരിക്കുന്ന അപകടം ഇതാണ്

ന്യൂഡല്‍ഹി: (www.kasargodvartha.com 05.06.2019) ഓണ്‍ലൈനില്‍ വൈറലാകുകയാണ് 'വാക്വം ചലഞ്ച്'. അപകടം ക്ഷണിച്ചു വരുത്തുന്ന ഈ ചലഞ്ച് ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലുമാണ് ഏറെയും പ്രചരിക്കുന്നത്. കാണുന്നവര്‍ക്ക് ചിരി വരുന്നെങ്കിലും ഇതില്‍ അപകടം ഒളിഞ്ഞു കിടപ്പുണ്ട്. ചലഞ്ച് ഇങ്ങനെയാണ് ഒരു വലിയ ഗാര്‍ബേജ് ബാഗിനുള്ളില്‍ കയറിയിരിക്കും.

ബാഗിനുള്ളിലെ വായു മുഴുവന്‍ വാക്വം ക്ലീനര്‍ ഉപയോഗിച്ച് വലിച്ചെടുക്കുന്നു. തുടര്‍ന്ന് ആ പ്ലാസ്റ്റിക് ബാഗ് അയാളുടെ ശരീരത്തിലേക്ക് അനങ്ങാന്‍ കഴിയാത്ത വിധം ഒട്ടിച്ചേരുകയും ചെയ്യും. ചിലര്‍ തലമുഴുവന്‍ മൂടിയും ഈ വെല്ലുവിളി അനുകരിക്കുന്നു. അത്ഭുതവും തമാശയുമാണ് ചലഞ്ച് കാണുമ്പോള്‍ തോന്നുന്നത്. അതുതന്നെയാണ് വൈറലാകാനും കാരണം.

VacuumChallenge Is The New Dangerous Trend Sweeping Internet, New Delhi, news, National, Top-Headlines, Technology, internet

മുതിര്‍ന്നവരും കുട്ടികളും ഈ ചലഞ്ചില്‍ പങ്കെടുക്കുന്നുമുണ്ട്. ഒറ്റയ്ക്കാണ് ഈ ചലഞ്ച് ഏറ്റെടുക്കുന്നതെങ്കില്‍ ചിലപ്പോള്‍ ശ്വാസം മുട്ടി മരിക്കാനും കാരണമായേക്കാം. അനങ്ങാന്‍ കഴിയാതെ വരുന്നതു കൊണ്ട് അടിയന്തിര സാഹചര്യങ്ങളില്‍ ഒന്നും ചെയ്യാനാവാത്ത അവസ്ഥയും ഉ്ണ്ടാകാം. മാതാപിതാക്കള്‍ വരുന്നതുവരെ രണ്ട് മണിക്കൂറോളം അങ്ങനെ കിടന്നു എന്നാണ് ചലഞ്ച് ഏറ്റെടുത്ത ഒരു കുട്ടി പറഞ്ഞത്.

VacuumChallenge Is The New Dangerous Trend Sweeping Internet, New Delhi, news, National, Top-Headlines, Technology, internet

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: VacuumChallenge Is The New Dangerous Trend Sweeping Internet, New Delhi, news, National, Top-Headlines, Technology, internet


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?