മകന്‍ മുറിയില്‍ മരിച്ചു കിടക്കുന്നതറിയാതെ മൃതദേഹത്തിനൊപ്പം അമ്മ വീടിനുള്ളില്‍ കഴിഞ്ഞത് മൂന്നുദിവസം; മരണ വിവരം അറിഞ്ഞത് ബന്ധുവീട്ടിലെത്തിയപ്പോള്‍

പത്തനംതിട്ട: (www.kvartha.com 05.06.2019) മകന്‍ മുറിയില്‍ മരിച്ചു കിടക്കുന്നതറിയാതെ മൃതദേഹത്തിനൊപ്പം അമ്മ വീടിനുള്ളില്‍ കഴിഞ്ഞത് മൂന്നു ദിവസം. പത്തനംതിട്ട ഇടത്തറ കൊമ്പനോലി പാലത്തിങ്കല്‍ റിട്ട. ബി.ഡി.ഒ പരേതനായ പി.എ ജോര്‍ജിന്റെ മകന്‍ ജോബി പി ജോര്‍ജിന്റെ (45) മരണമാണ് അമ്മ ലീലാമ്മ അറിയാതെ പോയത്. ഭര്‍ത്താവ് ജോര്‍ജിന്റെ മരണശേഷം ലീലാമ്മയും ജോബിയും മാത്രമായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്. ഇലക്ട്രീഷ്യനായ ജോബി നാലു വര്‍ഷം മുന്‍പ് പിതാവു മരിച്ചപ്പോള്‍ സൗദിയിലെ ജോലി നിര്‍ത്തി നാട്ടിലേക്ക് വന്നതാണ്.

ശനിയാഴ്ച വൈകിട്ട് ജോബിയെ റോഡില്‍ കണ്ടവരുണ്ട്. ചൊവ്വാഴ്ച രാവിലെ ലീലാമ്മയുടെ ബന്ധു ലാലി ഇവരുടെ വീട്ടിലെത്തിയപ്പോഴാണ് മരണ വിവിരം പുറത്തറിയുന്നത്. ജോബിയെ കുറിച്ച് ചോദിച്ചപ്പോള്‍ ഭക്ഷണം കഴിച്ച ശേഷം കിടക്കുകയാണെന്നാണ് ലീലാമ്മ പറഞ്ഞത്.

45-year-old found dead inside house, Pathanamthitta, News, Local-News, Dead Body, Police, Hospital, Kerala

എന്നാല്‍ സംശയം തോന്നിയ ലാലി മുറിയില്‍ ചെന്നു നോക്കിയപ്പോള്‍ മരിച്ചു കിടക്കുന്നതാണ് കാണുന്നത്. ഉടന്‍ തന്നെ അയല്‍വാസികളേയും മറ്റു ബന്ധുക്കളേയും വിവരമറിയിക്കുകയായിരുന്നു. പോലീസിനേയും വിവരമറിയിച്ചു. ഉടന്‍ തന്നെ ഫൊറന്‍സിക് വിദഗ്ദരും സ്ഥലത്തെത്തി. മൃതദേഹത്തിനു മൂന്നു ദിവസത്തെ പഴക്കമുണ്ടെന്നു പോലീസ് വ്യക്തമാക്കി.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഭര്‍ത്താവ് ജോര്‍ജിന്റെ മരണ ശേഷം ലീലാമ്മ മാനസിക പ്രശ്‌നങ്ങള്‍ കാണിച്ചിരുന്നതായി ബന്ധുക്കള്‍ പോലീസിനെ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 45-year-old found dead inside house, Pathanamthitta, News, Local-News, Dead Body, Police, Hospital, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?