'ഉള്ളി'യെന്ന വിളി എന്നെ വേദനിപ്പിക്കുന്നുവെന്ന് കെ. സുരേന്ദ്രന്‍

(www.evisionnews.co) സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ പ്രചരിക്കുന്ന ട്രോളുകളെ കുറിച്ച് പ്രതികരിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ഇത്തരം ട്രോളുകളില്‍ തന്നെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചത് 'ഉള്ളി' യെന്ന വിളിയാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഏറെ വിഷമിപ്പിച്ച ട്രോളുകള്‍ ഏതാണ് എന്നുള്ള ചോദ്യത്തിനാണ് സുരേന്ദ്രന്‍ മനസ് തുറന്നത്. ഉള്ളി ഉള്ളി എന്ന വിളി വേദനിപ്പിച്ചു, അത് യാഥാര്‍ത്ഥ്യമുള്ളതല്ല. അവരുടെ ഏറ്റവും ക്ലിക്കായ ട്രോള്‍ അതാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ഞാന്‍ ബീഫ് കഴിക്കുമോ എന്നത് എനിക്ക് കൃത്യ ബോധ്യമുണ്ട്. ബീഫ് കഴിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടാകും എന്ന് കരുതുന്ന വ്യക്തിയല്ല ഞാന്‍. ഇന്ന് ഫോട്ടോഷോപ്പ് ഉപയോഗിച്ച് ആരെ എന്തും ചെയ്യാം എന്ന അവസ്ഥ വന്നിട്ടുണ്ട്. ആരോടും സോഷ്യല്‍ മീഡിയയില്‍ താന്‍ അസിഹിഷ്ണുത കാണിക്കാറില്ലെന്ന് പറഞ്ഞ സുരേന്ദ്രന്‍ ആരെയും ബ്ലോക്ക് ചെയ്യാറില്ലെന്നും വ്യക്തമാക്കി.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?