ലോക്‌സഭാ സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പ് ചെലവു സംബന്ധിച്ച കണക്ക് സമര്‍പ്പിക്കണം

കാസര്‍കോട്: (www.kasargodvartha.com 13.06.2019) ലോക്‌സഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പ് ചെലവു സംബന്ധിച്ച കണക്ക് ജൂണ്‍ 22ന് മുമ്പ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ മുമ്പാകെ സമര്‍പ്പിക്കണം. ഇലക്ഷന്‍ കണക്ക് മതിയായ കാരണമില്ലാതെ സമര്‍പ്പിക്കാത്ത പക്ഷം ജനപ്രാതിനിധ്യ നിയമത്തിലെ 10 എ വകുപ്പ് പ്രകാരം മൂന്ന് വര്‍ഷത്തേക്ക് അയോഗ്യത കല്‍പിക്കുന്നതാണ്.

തിരഞ്ഞെടുപ്പ് കണക്ക് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച 10 മണിക്ക് കലക്ടറേറ്റ് ഹാളില്‍ പരിശീലനം സംഘടിപ്പിക്കും. സ്ഥാനാര്‍ത്ഥികള്‍ക്കും സ്ഥാനാര്‍ത്ഥിയുടെ ഏജന്റിനും കണക്ക് തയ്യാറാക്കുന്ന ഏജന്റിനും പ്രസ്തുത പരിശീലനത്തില്‍ പങ്കെടുക്കാം. സ്ഥാനാര്‍ത്ഥി തയ്യാറാക്കുന്ന കണക്കും തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാക്കുന്ന ഷേഡോ ഒബ്‌സര്‍വേഷന്‍ രജിസ്റ്ററും തമ്മിലുള്ള അനുരഞ്ജനം നടത്തുന്നതിന് 18ന് രാവിലെ 11 മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്ന യോഗത്തില്‍ സ്ഥാനാര്‍ത്ഥിയോ ഏജന്റോ പങ്കെടുക്കണമെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, election, Top-Headlines, Candidates must submit election fund report before election officer
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?