ധോണിയെ വിടാതെ പിന്തുടര്‍ന്ന് ഐസിസി; ബലിദാന്‍ ബാഡ്ജിനെതിരെ നിലപാട് കടുപ്പിച്ചു, ബിസിസിഐയുടെ അപ്പീല്‍ തള്ളി, വസ്ത്രങ്ങളില്‍ പ്രത്യേക സന്ദേശങ്ങളുള്ള ചിഹ്നങ്ങള്‍ ഉപയോഗിക്കരുതെന്നും മറുപടി
ലണ്ടന്‍: (www.kvartha.com 08.06.2019) ബലിദാന്‍ ചിഹ്നമുള്ള ഗ്ലൗ ധരിച്ച് കളിച്ച സംഭവത്തില്‍ ധോണിയെ വിടാതെ പിന്തുടര്‍ന്ന് ഐസിസി. ലോകകപ്പിന്റെ നിയമം പാലിക്കാന്‍ ധോണിയും ബിസിസിഐയും ബാധ്യസ്ഥരാണെന്ന് ഐസിസി അറിയിച്ചു. ധോണിയുടെ ഗ്ലൗ ചട്ടവിരുദ്ധമല്ല എന്ന് വാദിച്ച് ബിസിസിഐ അപ്പീല്‍ നല്‍കിയതോടെയാണ് ബലിദാന്‍ ബാഡ്ജിനെതിരെ ഐസിസി നിലപാട് കടുപ്പിച്ചത്. ധോണിയുടെ ഗ്ലൗ ചട്ടവിരുദ്ധമാണെന്നും വസ്ത്രങ്ങളില്‍ പ്രത്യേക സന്ദേശങ്ങളുള്ള ചിഹ്നങ്ങള്‍ ഉപയോഗിക്കരുതെന്നും ബിസിസിഐക്ക് നല്‍കിയ മറുപടി കത്തില്‍ ഐസിസി വ്യക്തമാക്കി.
പാരാ റെജിമെന്റില്‍ 2011ല്‍ ഹോണററി പദവി ലഭിച്ച ധോണി ഹ്രസ്വകാല പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഈ കാര്യം പറഞ്ഞാണ് ധോണിയുടെ ഗ്ലൗ ചട്ടവിരുദ്ധമല്ല എന്ന് വാദിച്ച് ബിസിസിഐ അപ്പീല്‍ നല്‍കിയത്. ധോണിയെ ഗ്ലൗ ധരിക്കാന്‍ അനുവദിച്ചാല്‍ മറ്റുരാജ്യങ്ങളിലെ കളിക്കാരെയും ഇത്തരം പ്രവണതയിലേക്ക് നയിക്കുമെന്നും ഐസിസി മറുപടി നല്‍കി.
ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരത്തിലാണ് ധോണി പാരാ റെജിമെന്റിന്റെ മുദ്ര പതിപ്പിച്ച ഗ്ലൗസ് ഉപയോഗിച്ചത്. പാരാ റെജിമെന്റില്‍ ഹോണററി ലെഫ്. കേണലായ ധോണിയെ സല്യൂട്ട് നല്‍കിയാണ് ഇന്ത്യന്‍ ആരാധകര്‍ വരവേറ്റത്. ഇതാണ് ഇപ്പോള്‍ വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. ധോണിയെ അനുകൂലിച്ചും എതിര്‍ത്തും നിരവധി താരങ്ങള്‍ അഭിപ്രായ പ്രകടനം നടത്തിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, News, World, Cricket, World Cup, Mahendra Singh Dhoni, BCCI, ICC, South Africa, ICC against Mahendra Singh Dhoni and BCCI in Balidan badge issue

Powered by Info News For You

Comments
Post a Comment