ദുബൈ കെ.എം.സി.സി പള്ളിക്കര പഞ്ചായത്ത് റമസാന്‍ റിലീഫ് നടത്തി


പള്ളിക്കര (www.evisionnews.co): ദുബൈ കെ.എം.സി.സി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി റമസാന്‍ റിലീഫ് വിതരണം ചെയ്തു. പള്ളിക്കര ലീഗ് ഹൗസില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ഹനീഫ് കുന്നിലിന്റെ അധ്യക്ഷതയില്‍ മണ്ഡലം പ്രസിഡന്റ് കെഇഎ ബക്കര്‍ ഉദ്ഘാടനം ചെയ്തു. പള്ളിക്കര പഞ്ചായത്തില്‍പെട്ട 19 ശാഖയിലെ 100 കുടുംബങ്ങള്‍ക്കുള്ള ധനസഹായം ദുബൈ കെഎംസിസി പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് ഹക്കീര്‍ ചെരുമ്പ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിക്ക് കൈമാറി.

ചികിത്സാധന സഹായങ്ങള്‍ ദുബൈ കെഎംസിസി ജില്ലാ ഉപാധ്യക്ഷന്‍ റഷീദ് ഹാജി കല്ലിങ്കാല്‍, ഉദുമ മണ്ഡലം ട്രഷറര്‍ സി.എ ബഷീര്‍ പള്ളിക്കര എന്നിവര്‍ രോഗികള്‍ക്ക് കൈമാറി. ദുബൈ കെഎംസിസി ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി ഷബീര്‍ കീഴൂര്‍ മുഖ്യപ്രഭാഷണം നടത്തി. കെഎംസിസി മണ്ഡലം ഭാരവാഹികളായ ഹാഷിം മഠത്തില്‍ മുനീര്‍ പള്ളിപ്പുറം, അബുദാബി കെഎംസിസി നേതാക്കളായ സലാം ആലൂര്‍, മജീദ് പോള്, മുസ്ലിം ലീഗ് നേതാക്കളായ ടി.പി കുഞ്ഞബ്ദുള്ള ഹാജി, ബഷീര്‍ മൗവ്വല്‍, ഷാനവാസ് എം.ബി, എ.എം ഖാദര്‍, അന്‍സാരി ബേക്കല്‍, ഹനീഫ് മഠം, ബഷീര്‍ കെ.എം ചെരുമ്പ, കെഎംസിസി പഞ്ചായത്ത് ഭാരവാഹികളായ ഷാക്കിര്‍ കല്ലിങ്കാല്‍, മുനീര്‍ ടി.കെ, ഹസൈനാര്‍ എ.എ സംസാരിച്ചു. മുസ്ലിം ലീഗ് പള്ളിക്കര പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സിദ്ദീഖ് പള്ളിപ്പുഴ സ്വാഗതവും ബഷീര്‍ പൂച്ചക്കാട് നന്ദിയും പറഞ്ഞു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?