സെയില്‍സ്മാന്‍ അസോ.: സജികുമാര്‍ ജില്ലാ പ്രസിഡന്റ് ജാഫര്‍ സാദിഖ് ജന. സെക്ര
കാസര്‍കോട് (www.evisionnews.co): കേരള സംസ്ഥാനത്തെ അസംഘടിത മേഖലകളില്‍ തൊഴില്‍ ചെയ്യുന്ന തൊഴിലാളികളുടെ സാമൂഹിക സുരക്ഷിതത്തം ഉറപ്പുവരുത്തുവാനുള്ള ധാര്‍മിക ഉത്തരവാദിത്തം മാറിമാറി കേരളം ഭരിക്കുന്ന സര്‍ക്കാരിനുണ്ടെന്ന് സെയില്‍സ്മാന്‍ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി രൂപീകരണയോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ഫത്താഹ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി ആസിഫലി പാടലടുക്ക അധ്യക്ഷന്‍ വഹിച്ചു. തൊഴില്‍ സംബന്ധമായ കാര്യങ്ങള്‍ ട്രേഡ് യൂണിയന്‍ നിയമാവലികളെ കുറിച്ചുള്ള ക്ലാസുകള്‍ കെ.എല്‍.സി.എ.എ സംസ്ഥാന സെകട്ടറി അജയ് റോയ് പരവനടുക്കം സംസാരിച്ചു.
ഭാരവാഹികള്‍: സജികുമാര്‍ (പ്രസി), മണികണ്ഠന്‍, വൈ. ഹനീഫ് കുറ്റിക്കോല്‍ (വൈസ് പ്രസി), ജാഫര്‍ സാദിഖ് (ജന. സെക്ര), മുഹമ്മദ് ആരിഫ്, മുഹമ്മദ് അഷ്‌റഫ് (ജോ. സെക്ര), നവാസ് പുത്തൂര്‍ (ട്രഷ), സുധാകരന്‍ പാലക്കുന്ന്, അറഫാത്ത് കീഴൂര്‍ (എക്‌സി. മെമ്പര്‍മാര്‍).
Powered by Info News For You
Comments
Post a Comment